വേങ്ങര: വാത്സല്യം ചാരിറ്റബിൾ സൊസൈറ്റിയുടെ വാർഷിക സമ്മേളനവും പഠനോപകരണ വിതരണവും 2026 ജൂൺ 13 ശനിയാഴ്ച വേങ്ങരയിൽ വെച്ച് നടക്കും. എം.എൽ.എമാർ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ, സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും.
സമ്മേളനത്തോടനുബന്ധിച്ച് വിവിധ വിഷയങ്ങളിൽ ബോധവൽക്കരണ ക്ലാസുകളും വാത്സല്യം ചാരിറ്റബിൾ സൊസൈറ്റി കുടുംബാംഗങ്ങൾ അവതരിപ്പിക്കുന്ന വൈവിധ്യമാർന്ന കലാപരിപാടികളും അരങ്ങേറും.
വാർഷിക സമ്മേളനത്തിന്റെ മുന്നൊരുക്കങ്ങൾക്കായി ചേർന്ന കൂടിയാലോചന യോഗം സംസ്ഥാന പ്രസിഡന്റ് അഷ്റഫ് മനരിക്കൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് മുഹമ്മദ് ബാവ എ.ആർ. നഗർ അധ്യക്ഷത വഹിച്ചു. ഊരകം ഗ്രാമപഞ്ചായത്ത് മെമ്പർ അസൈനാർ ഊരകം മുഖ്യപ്രഭാഷണം നടത്തി.
സംസ്ഥാന വൈസ് പ്രസിഡന്റ് സലാം ഹാജി മച്ചിങ്ങൽ, വേങ്ങര ഗ്രാമപഞ്ചായത്ത് മെമ്പർ എൻ.ടി. മൈമൂന, അഗതി മിത്ര ജില്ലാ പ്രസിഡന്റ് റൈഹാനത്ത് ബീവി, മുഖ്യ രക്ഷാധികാരി ഷാഹിദാ ബീവി, ജുബൈരിയ തുടങ്ങിയവർ സംസാരിച്ചു. യോഗത്തിൽ സീനത്ത് സ്വാഗതവും നദീറ നന്ദിയും രേഖപ്പെടുത്തി.