വേങ്ങര: 'സഹനം, സമരം, അതിജീവനം' എന്ന പ്രമേയത്തിൽ സി.ഇ.ഒ (CEO) സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന അവകാശ സംരക്ഷണ റാലിയുടെ പ്രചരണാർത്ഥം വേങ്ങര സർവ്വീസ് ബാങ്ക് യൂണിറ്റിൽ പോസ്റ്റർ ദിനം ആചരിച്ചു. മെയ് 23 ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് കോഴിക്കോട് വെച്ചാണ് സംസ്ഥാനതല റാലി നടക്കുന്നത്.
വേങ്ങര സർവ്വീസ് ബാങ്കിൽ നടന്ന പോസ്റ്റർ ദിന പരിപാടിയുടെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് എ.കെ. നാസർ നിർവ്വഹിച്ചു. അവകാശങ്ങൾ നേടിയെടുക്കുന്നതിനായി സംഘടിപ്പിക്കുന്ന റാലി വൻ വിജയമാക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു.
ചടങ്ങിൽ സി.ഇ.ഒ താലൂക്ക് ട്രഷറർ അമീൻ കള്ളിയത്ത്, ബാങ്ക് സെക്രട്ടറി എം. ഹമീദ്, യൂണിറ്റ് പ്രസിഡന്റ് ജുനൈദ് കമ്മിളി എന്നിവർ സംസാരിച്ചു. ജാഫർ വി.പി, ഉണ്ണിമായ, ഫിറോസ് കണ്ണാട്ടിൽ, അസീം റഷീദ്, സന്തോഷ് കെ.ടി, നന്ദകുമാർ, സുജേഷ് ടി.കെ, അർജുൻ ടി.വി, നുസ്റത്ത് അമ്പാടൻ, ശിൽപ്പ എൻ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
റാലിയുടെ മുന്നോടിയായി വിവിധ കേന്ദ്രങ്ങളിൽ പ്രചരണ പ്രവർത്തനങ്ങൾ ശക്തമാക്കാനാണ് സംഘടനയുടെ തീരുമാനം.