വേങ്ങര: വിവിധ കലകളുടെ സംഗമവേദിയായി കുറ്റാളൂർ എ.എം.എൽ.പി. സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യവേദിയുടെയും ബാലസഭയുടെയും ഉദ്ഘാടനം നടന്നു. ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ ശ്രീമതി. യാസ്മിൻ അരിമ്പ്ര ചടങ്ങ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് ശ്രീ. സുബ്രഹ്മണ്യൻ ഇടശ്ശേരി പരിപാടികളുടെ അവതരണത്തിന് തുടക്കം കുറിച്ചു.
വാർഡ് മെമ്പർ ശ്രീമതി. ഷക്കീല അത്തോളി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ കെ.പി. ചെറിയത് ഹാജി, പിടിഎ വൈസ് പ്രസിഡന്റ് മുഹമ്മദ് കബീർ, എസ്.എസ്.ജി. അംഗം റസാക്ക് നല്ലാട്ട് തൊടി, ഊരകം വാർഡ് മെമ്പർ സെലീന, എം.ടി.എ. പ്രസിഡണ്ട് ഷംസിയ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ഹെഡ്‌മിസ്ട്രസ് റഹ്‌യാനാബി കെ.വി. ചടങ്ങിന് സ്വാഗതം ആശംസിച്ചു.
ഇതോടൊപ്പം, ഫിഫ വേൾഡ് കപ്പ് പ്രവചന മത്സരത്തിൽ വിജയിയായ മൂന്നാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ഹാഷിറിനുള്ള സമ്മാനദാനം ഹെഡ്‌മിസ്ട്രസ് നിർവ്വഹിച്ചു.
അധ്യാപകരായ രഘു. എസ്, ഫൈസൽ. കെ എന്നിവരുടെ നേതൃത്വത്തിൽ നടന്ന നാടൻപാട്ടരങ്ങും കുട്ടികളുടെ വിവിധ കലാപരിപാടികളും ചടങ്ങിന് കൂടുതൽ മാറ്റുകൂട്ടി.