മലപ്പുറം: ഓണക്കാലത്ത് പൊതുജനങ്ങള്ക്ക് ഗുണമേന്മയുള്ള പഴങ്ങളും പച്ചക്കറികളും കുറഞ്ഞ വിലയില് ലഭ്യമാക്കാനും കര്ഷകര്ക്ക് അര്ഹമായ വില ഉറപ്പാക്കാനുമായി കൃഷിവകുപ്പിന്റെ നേതൃത്വത്തില് ജില്ലയില് 153 കര്ഷക ചന്തകള് സംഘടിപ്പിക്കുന്നു.
ജില്ലയിലെ 108 കൃഷിഭവനുകള്, വി.എഫ്.പി.സി.കെ (10 എണ്ണം), ഹോര്ട്ടികോര്പ്പ് (35 എണ്ണം) എന്നിവയുടെ കീഴിലാണ് ഈ ചന്തകള് പ്രവര്ത്തിക്കുക. കൃഷിഭവനുകളുടെ നേതൃത്വത്തിലുള്ള വിപണികള് ഓഗസ്റ്റ് 22 മുതല് 25 വരെയായിരിക്കും പ്രവര്ത്തിക്കുക. പൊതുവിപണിയിലെ മൊത്തവ്യാപാര വിലയേക്കാള് ഉയര്ന്ന തുക നല്കിയാണ് കര്ഷകരില് നിന്ന് ഉത്പന്നങ്ങള് നേരിട്ട് സംഭരിക്കുന്നത്. പൊതുജനങ്ങള്ക്ക് വിപണി വിലയേക്കാള് കുറഞ്ഞ നിരക്കില് ഇവ ലഭ്യമാക്കും.