ഹജ്ജ് ആദ്യ ഗഡു തുക അടയ്ക്കുന്നതിനുള്ള സമയം നീട്ടി; ഇനി 17 വരെ അവസരം

തിരുവനന്തപുരം : ഹജ്ജ് തീർത്ഥാടകരായി തെരഞ്ഞെടുക്കപ്പെട്ടവർക്ക് ആദ്യ ഗഡു തുക അടയ്ക്കുന്നതിനുള്ള സമയം ഒരാഴ്ച കൂടി നീട്ടി കേന്ദ്ര ഹജ്ജ് കമ്മിറ്റി. പുതിയ തീരുമാനപ്രകാരം ഈ മാസം 17 വരെ തുക അടയ്ക്കാൻ അവസരമുണ്ടാകും. നേരത്തെ ഈ മാസം 10 വരെയായിരുന്നു ആദ്യ ഗഡു അടയ്ക്കാനുള്ള അവസാന തീയതി. എന്നാൽ രണ്ടാം ശനിയാഴ്ചയും ഞായറാഴ്ചയും ഉൾപ്പെടെ പൊതു അവധികൾ വന്നതോടെ നിശ്ചിത സമയത്തിനുള്ളിൽ പണമടയ്ക്കാൻ നിരവധി തീർത്ഥാടകർക്ക് ബുദ്ധിമുട്ടുണ്ടാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. തുടർന്ന് സമയം നീട്ടിനൽകണമെന്ന് ഹജ്ജ് വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ കേന്ദ്രമന്ത്രി കിരൺ റിജിജുവിനോട് ആവശ്യപ്പെടുകയായിരുന്നു. സംസ്ഥാനത്തിന്റെ ആവശ്യം പരിഗണിച്ചാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റി തീയതി ദീർഘിപ്പിച്ച് നൽകിയത്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}