അഞ്ചുകണ്ടൻ മാമുദു സ്മാരക റോഡ് വൃത്തിയായി പരിപാലിച്ചു; വലിയമൂച്ചിക്കൽ കുഞ്ഞയ്ക്ക് മെമ്പറുടെ ആദരം

വേങ്ങര: വേങ്ങര ഗ്രാമപഞ്ചായത്ത് 17-വാർഡിലെ അഞ്ചുകണ്ടൻ മാമുദു സ്മാരക പൊതുറോഡ് വൃത്തിയായി പരിപാലിച്ച് മാതൃകയായ 67-കാരനായ അബ്ദുറഹ്മാൻ (വലിയമൂച്ചിക്കൽ കുഞ്ഞ)യെ വാർഡ് മെമ്പറും പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണുമായ സബ്ന ഇബ്രാഹീം ആദരിച്ചു.

സ്വമേധയാ പൊതുസ്ഥലങ്ങൾ ശുചിയായി സൂക്ഷിക്കുന്ന ഇത്തരം പ്രവർത്തനങ്ങൾ നാടിന് വലിയ മുതൽക്കൂട്ടാണെന്നും എല്ലാവരും ഇദ്ദേഹത്തെ മാതൃകയാക്കിയാൽ കൂടുതൽ മനോഹരവും ശുചിത്വമുള്ളതുമായ ഗ്രാമം പടുത്തുയർത്താൻ സാധിക്കുമെന്നും വാർഡ് മെമ്പർ അഭിപ്രായപ്പെട്ടു.

ചടങ്ങിൽ മുൻ മെമ്പർ കുറുക്കൻ മുഹമ്മദ്, കുട്ടിമോൻ തങ്ങൾ, ചെള്ളി അവറാൻകുട്ടി, അബ്ദുസമദ് നെച്ചിക്കടവത്ത്, സി. എം. മമ്മുദു, എ. കെ. അലവി, മോയൻ മൊയ്ദീൻ, ഇസ്മായിൽ ഇ. വി., യൂസുഫ് ഇല്ല്യൻ തുടങ്ങിയവർ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}