തിരൂരങ്ങാടി- ചെറുമുക്ക് -കുണ്ടൂർ റോഡ് പണി യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കണം: മാപ്സ്

തിരൂരങ്ങാടി: തിരൂരങ്ങാടി–ചെരുമുക്ക്–കുണ്ടൂർ റോഡിലെ കുടിവെള്ള പദ്ധതിയുടെ ഭാഗമായി സ്ഥാപിക്കുന്ന പി.വി.സി. പൈപ്പുകളുടെ ഗുണനിലവാരവും സാങ്കേതിക അനുയോജ്യതയും പരിശോധിക്കുന്ന തടോപ്പം, കുടിവെള്ള കണക്ഷനുകളുടെ പ്രവൃത്തിയും, റോഡ് പുനരുദ്ധാരണ പ്രവർത്തിയും യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് മോട്ടോർ ആക്സിഡന്റ് പ്രിവൻഷൻ സൊസൈറ്റി (MAPS) ഭാരവാഹികൾ കേരള വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ കെ. അജ്മൽ ന്ന്  നിവേദനം നൽകി.
മാപ്സ് ജില്ലാ പ്രസിഡന്റ് അഷ്റഫ് മനരിക്കൽ, ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ റഹീം പൂക്കത്ത്, സലാം ഹാജി മച്ചിങ്ങൽ, പി പി സുബൈർ, നിയാസ് അഞ്ചപ്പുര എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്.

തിരൂരങ്ങാടി താഴച്ചിന മുതൽ ചെറുമുക്ക് വരെയുള്ള ഭാഗത്ത് ഭാരമേറിയ വാഹനങ്ങൾ നിരന്തരം സഞ്ചരിക്കുന്നതിനാൽ പൈപ്പുകളുടെ ഗുണനിലവാരവും ദീർഘകാല സുരക്ഷയും ഉറപ്പാക്കാൻ അടിയന്തര സാങ്കേതിക പരിശോധന നടത്തണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.
പ്രവൃത്തി പൂർത്തിയാകുന്നതിന് മുമ്പുതന്നെ താഴച്ചിന സ്കൂളിന് സമീപം പൈപ്പ് പൊട്ടി അറ്റകുറ്റപ്പണി നടത്തേണ്ടിവന്ന സംഭവവും ചൂണ്ടിക്കാട്ടി. പൈപ്പ് സ്ഥാപിക്കൽ, കണക്ഷൻ, പരിശോധന, റോഡ് പുനഃസ്ഥാപിക്കൽ തുടങ്ങിയ മുഴുവൻ പ്രവൃത്തികളും യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കി റോഡ് എത്രയും വേഗം പൂർണ ഗതാഗതയോഗ്യമാക്കണമെന്നും മാപ്സ് ഭാരവാഹികൾ ആവശ്യപ്പെട്ടു.

ഭാവിയിൽ പൈപ്പ് പൊട്ടലിനെ തുടർന്ന് റോഡ് വീണ്ടും കുഴിക്കേണ്ട സാഹചര്യം ഒഴിവാക്കുന്നതിനുള്ള ശാസ്ത്രീയവും ദീർഘകാലാടിസ്ഥാനത്തിലുള്ള നടപടികൾ സ്വീകരിക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}