ദേശീയ കരാട്ടെയിൽ തിളങ്ങി കണ്ണമംഗലത്തിന്റെ അഭിമാനം; മുഹമ്മദ് ശിബിലിക്ക് ഒന്നാം റാങ്ക്

കണ്ണമംഗലം: തഞ്ചാവൂരിൽ വെച്ച് നടന്ന നാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പിൽ കണ്ണമംഗലം തീണ്ടേക്കാട് സ്വദേശിക്ക് ഒന്നാം റാങ്ക്. ഓപ്പൺ കത്താ വിഭാഗത്തിലാണ് എടക്കപ്പറമ്പ് എ എച്ച് എം യു പി സ്കൂൾ ആറാം ക്ലാസ് വിദ്യാർത്ഥിയായ മുഹമ്മദ് ശിബിലി ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. 

കഴിഞ്ഞ മെയ്‌ മാസം ഹൈദരാബാദ് കരാട്ടെ ചാമ്പ്യൻഷിപ്പിലും കത്താ , കുമിത്തെ വിഭാഗത്തിൽ മുഹമ്മദ്‌ ഷിബിലി ഒന്നാം സ്ഥാനം നേടിയിരുന്നു.

ദേശീയ തലത്തിൽ നാടിനും വിദ്യാലയത്തിനും അഭിമാനമായി മാറിയ മുഹമ്മദ്‌ ഷിബിലി മാസ്റ്റർ സൈദ് മുഹമ്മദ്‌ 4th ഡാൻ ബ്ലാക്ക് ബെൽറ്റിന്റെ കീഴിലാണ് കരാട്ടെ പരിശീലിക്കുന്നത്. 

കണ്ണമംഗലം തീണ്ടേക്കാട് സ്വദേശിയായ അരീക്കൻ ശംസു സാജിദ ദമ്പതികളുടെ മകനാണ് ഈ കൊച്ചു മിടുക്കൻ.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}