മലപ്പുറം നഗരസഭയിലെ പാണക്കാട് എടായിപ്പാലത്ത് മണ്ണിടിച്ചിൽ ഉണ്ടായ പ്രദേശം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീർ സന്ദർശിച്ചു.
മണ്ണിടിച്ചിലും പ്രളയവും മൂലം നഗരസഭയുടെ വിവിധ പ്രദേശങ്ങളിൽ ഉണ്ടായ നാശനഷ്ടങ്ങൾക്ക് പൊതുമരാമത്ത് വകുപ്പിൽ നിന്ന് അടിയന്തര സഹായം ലഭ്യമാക്കണമെന്ന നഗരസഭയുടെ ആവശ്യം പരിഗണിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ മന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
മന്ത്രിയോടൊപ്പം നഗരസഭ ചെയർപേഴ്സൺ അഡ്വ.റിനിഷ.വി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പരി അബ്ദുൽ മജീദ്, കൗൺസിലർ കെ. കെ. ഉമ്മർ, പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എൻജിനീയർ വിമൽരാജ്, പി.കെ. ബാവ, നൗഷാദ് തുടങ്ങിയവർ ഉണ്ടായിരുന്നു.