രാജ്യത്തെ മൂല്യങ്ങൾ തകർക്കുന്ന മോദി സർക്കാർ ക്വിറ്റ് ഇന്ത്യ മുദ്രാവാക്യത്തിലൂടെ പുറത്താക്കപ്പെടും: എൻ.എ. കരീം

ഊരകം: രാജ്യത്ത് എല്ലാ മൂല്യങ്ങളും തകർത്തു മുന്നോട്ട് പോവുന്ന കേന്ദ്ര സർക്കാറിനെതിരിൽ രാജ്യ സ്നേഹികൾ  ഇന്ത്യൻ സ്വാതന്ത്ര സമരത്തിലെ നിർണായകമായ ക്വിറ്റ് ഇന്ത്യാ മുദ്രാവാക്യം ഉയർത്തി രംഗത്ത് വരേണ്ട സാഹചര്യം അതിക്രമിച്ചിരിക്കുന്നു എന്നും, രാജ്യ താല്പര്യവും, പൊതുജന താല്പര്യവും ചൂണ്ടി കാണിക്കുന്നവരെ രാജ്യദ്രോഹികൾ എന്ന് മുദ്ര കുത്തി ഇനിയും മുന്നോട്ട് പോവാൻ മോദി സർക്കാരിന് കഴിയില്ല. എന്നത് മനസ്സിലാക്കിയാൽ നന്നാവുമെന്നും ഊരകം മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി സംഘടിപ്പിച്ച ക്വിറ്റ് ഇന്ത്യാദിനാചരണം ഉൽഘാടനം ചെയ്തുകൊണ്ട് കെ പി സി സി എക്സിക്യൂട്ടീവ് മെമ്പർ എൻ എ. കരീം പറഞ്ഞു. മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ്‌ എം കെ. മാനു അധ്യക്ഷത വഹിച്ചു , ഡി സി സി ജനറൽ സെക്രട്ടറി കെ എ. അറഫാത്ത്, ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ്‌ നാസർ പറപ്പൂർ, ഐ എൻ ടി യു സി ജില്ലാ ജനറൽ സെക്രട്ടറി എൻ പി അസൈനാർ, രമേശ് നാരായണൻ,സി പി. മറിയാമു. എം കെ ഷറഫുദ്ദീൻ , കെ കെ മുഹമ്മദ് റാഫി, മുഹമ്മദ് ബാവ എ ആർ നഗർ , എം കെ ഗഫൂർ , അബു വി ടി ,എൻ ടി സക്കീർ , എം പി വേലായുധൻ മാസ്റ്റർ, പി സൈതലവി,ഉണ്ണി പഴമഠം, ഉമ്മർ ഹാജി വി കെ, കെ ചന്തു മണ്ണിൽ ഭാസ്കരൻ, ഉണ്ണി തൊട്ടിയിൽ,അബ്ദു കോണിയത്ത്, നാസർ നടക്കൽ, അനിൽ കുമാർ ടി , ഷാഹിദാ ബീവി തുടങ്ങിയവർ സംസാരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}