മദ്രസാ വിദ്യാർത്ഥികളുടെയും നാടിന്റെയും കൂട്ടായ്മയിൽ ഇന്ത്യനൂരിൽ നബിദിനം വിപുലമായി ആഘോഷിച്ചു

കോട്ടക്കൽ: ഇന്ത്യനൂർ മഹല്ല് കമ്മിറ്റിയുടെയും സിറാജുൽ ഹുദാ മദ്രസയുടെയും നേതൃത്വത്തിൽ നബിദിനം വിപുലമായ പരിപാടികളോടെ സമുചിതമായി ആഘോഷിച്ചു. മഹല്ല് പ്രസിഡന്റ് കെ.വി. മുഹമ്മദ് മുസ്ലിയാർ പതാക ഉയർത്തിയതോടെ ആഘോഷപരിപാടികൾക്ക് തുടക്കമായി.

തുടർന്ന് നടന്ന വർണ്ണാഭമായ നബിദിന ഘോഷയാത്രയ്ക്ക് സുലൈമാൻ ഇന്ത്യനൂർ, പി.എം. മുഹമ്മദ് എന്നിവർ നേതൃത്വം നൽകി. മഹല്ല് ഭാരവാഹികൾ, രക്ഷിതാക്കൾ, ഉസ്താദ്മാർ, പൂർവ്വ വിദ്യാർത്ഥികൾ തുടങ്ങിയവർ ഘോഷയാത്രയിൽ സജീവമായി സംബന്ധിച്ചു.

ആഘോഷങ്ങളുടെ ഭാഗമായി നടന്ന മൗലീദ് പാരായണത്തിന് സൈദലവി ലത്തീഫി, ഇ.വി. കുഞ്ഞി മുഹമ്മദ് മുസ്ലിയാർ, സുലൈമാൻ മുസ്ലിയാർ, മുസ്തഫ മുസ്ലിയാർ, അഷ്‌റഫ് സഖാഫി, നാസർ മുസ്ലിയാർ, മൻസൂർ സഖാഫി എന്നിവർ നേതൃത്വം നൽകി.

ഉച്ചയ്ക്ക് ശേഷം നടന്ന പൊതുസമ്മേളനം മഹല്ല് പ്രസിഡന്റ് കെ.വി. മുഹമ്മദ് മുസ്ലിയാരുടെ അധ്യക്ഷതയിൽ സദർ ജഹ്ഫർ സഖാഫി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സുലൈമാൻ ഇന്ത്യനൂർ, ഡോ. അബ്ദുൽ ഹക്കീം, പി.എം. മുഹമ്മദ്, കെ.വി. ഹംസ, അബ്ദുള്ളാഹി മുസ്ലിയാർ എന്നിവർ സംസാരിച്ചു.

പി. മുഹമ്മദ് മുസ്ലിയാർ, പി.പി. ഉമ്മർ ഹാജി, എം. ഹംസ ഹാജി, എം. കുഞ്ഞിപ്പ ഹാജി, എം. അലവി കുട്ടി ഹാജി, കെ.വി.എ. സത്താർ ഹാജി, ഹാരിസ് സഖാഫി, ഹാഫിള് ഹബീബ് റഹ്മാൻ സഖാഫി, പി. ഖാലിദ്, എം. അഷ്‌റഫ്, കെ.വി. യൂനുസ് ഹാജി, പി. മഹ്‌റൂഫ്, പി. ഖാലിദ് തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

വിദ്യാർത്ഥികളുടെ കലാ-സാഹിത്യ മത്സരങ്ങൾ, ദഫ് മുട്ട്, സ്കൗട്ട് മാർച്ചുകൾ, ഫ്ളവർ ഷോ തുടങ്ങിയ വിവിധ പരിപാടികളും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}