അവശ്യസാധനങ്ങളുടെ വിലവർധനവ്: ഓണവിപണിയിൽ സർക്കാർ അടിയന്തരമായി ഇടപെടണം എസ് ഡിപിഐ

കണ്ണമംഗലം: സംസ്ഥാനത്ത് അവശ്യസാധനങ്ങളുടെ വില കുതിച്ചുയരുന്ന സാഹചര്യത്തിൽ വരാനിരിക്കുന്ന ഓണവിപണിയിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് എസ്.ഡി.പി.ഐ കണ്ണമംഗലം പഞ്ചായത്ത്‌ കമ്മിറ്റി ആവശ്യപ്പെട്ടു. 

സാധനവിലവർധനവിൽ പ്രതിഷേധിച്ച് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.
​പൊതുവിപണിയിൽ ഇടപെടേണ്ട സപ്ലൈകോ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ കാര്യക്ഷമമാക്കാനും, നിത്യോപയോഗ സാധനങ്ങൾ സാധാരണക്കാർക്ക് ന്യായവിലയിൽ ലഭ്യമാക്കാനും സർക്കാർ ഉടനടി നടപടി സ്വീകരിക്കണമെന്ന് പ്രതിഷേധത്തിൽ ആവശ്യപ്പെട്ടു.
​ 
പഞ്ചായത്ത് പ്രസിഡന്റ്‌ നാഷാദ് കണ്ണയത്ത്, മുസ്താഖ് ചേറൂർ സിദ്ദീഖ് എന്നിവർ നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}