വേങ്ങര: കെ കെ മൻസൂർ കോയ തങ്ങൾ രാജി വെച്ചതിനെ തുടർന്നുണ്ടായ ഒഴിവിലേക്ക് വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ പി.കെ അബു താഹിറിനെ പ്രസിഡന്റ് ആയി തിരഞ്ഞെടുത്തു. ഇന്ന് രാവിലെ 11 മണിക്കാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്നത്.
ഭരണം ഏറ്റു ഒരു വർഷം ആകുന്നതിന് മുമ്പേ മുൻപ്രസിഡൻ്റ് രാജി വെപ്പിച്ചത് അബു താഹിറിനെ പ്രസിഡന്റ് ആക്കാനാണെന്ന് ആരോപണം ഉയർന്നിരുന്നു.