കുറ്റൂർ നോർത്ത് കെ.എം.എച്ച്.എസ്.എസ്: പുതിയ ഹ്യൂമാനിറ്റീസ് ബാച്ചും എസ്.പി.സി യൂണിറ്റും ഉദ്ഘാടനം ചെയ്തു

വേങ്ങര: കുറ്റൂർ നോർത്ത് കെ.എം.എച്ച്.എസ്.എസിൽ ഹയർ സെക്കൻ്ററി വിഭാഗത്തിൽ പുതുതായി ലഭിച്ച ഹ്യൂമാനിറ്റീസ് ബാച്ചിൻ്റെ ഉദ്ഘാടനം വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മൻസൂർ കോയ തങ്ങൾ നിർവ്വഹിച്ചു. അതോടെപ്പം ഈ അദ്ധ്യയന വർഷം ലഭിച്ച സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് (എസ്.പി.സി) സമർപ്പണം  മലപ്പുറം ജില്ല വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ പി.കെ അസ് ലു നിർവ്വഹിച്ചു. 
സ്കൂൾ മാനേജർ കെ.പി.ഹുസൈൻ ഹാജി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കേരള പ്രൈവറ്റ് സ്കൂൾ മാനേജ്മെൻ്റ് അസോസിയേഷൻ വൈസ് പ്രസിഡൻ്റ് ഉണ്ണി ചേലേമ്പ്ര, സ്കൂൾ പ്രിൻസിപ്പാൾ എലിസബത്ത് നൈനാൻ, പ്രധാനാധ്യാപിക എസ്.ഗീത, എൽ പി സ്കൂൾ പ്രധാനാധ്യാപകൻ രാജു വർഗ്ഗീസ്, എ ആർ നഗർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ലൈല പുല്ലൂണി, വേങ്ങര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജുസൈറ മൻസൂർ, വേങ്ങര ഗ്രാമ പഞ്ചായത്ത് അംഗം മുഹ്സിന മുനീർ, എ ആർ നഗർ ഗ്രാമ പഞ്ചയത്ത് അംഗം റംസീന ഫിർദൗസ് , പി.ടി.എ പ്രസിഡൻ്റ് അസീസ് മാടഞ്ചേരി തുടങ്ങിയവർ സംസാരിച്ചു.

എൻ.സി.സി, എൻ.എസ്.എസ്, സ്കൗട്ട് ആൻഡ് ഗൈഡ്സ്, ലിറ്റിൽ കൈറ്റ്സ്, ജെ.ആർ.സി യൂണിറ്റംഗങ്ങളും മറ്റു വിദ്യാർത്ഥി പ്രതിനിധികളും രക്ഷിതാക്കളും അധ്യാപകരും പ്രസ്തുത ചടങ്ങിൽ പങ്കെടുക്കുകയുണ്ടായി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}