തോട്ടശ്ശേരിയറ: എ എം എൽ പി സ്കൂളിൽ ജൂനിയർ റെഡ് ക്രോസ് (JRC) പുതിയ കേഡറ്റുകളുടെ സ്കാർഫിംഗ് സെറിമണി പ്രൗഢമായി നടന്നു. വേങ്ങര സബ് ഇൻസ്പെക്ടർ ഷാജി കെ പുതിയ കേഡറ്റുകൾക്ക് സ്കാർഫ് അണിയിച്ച് ഉദ്ഘാടനം നിർവ്വഹിച്ചു.
ജെ.ആർ.സി കൗൺസിലർ സൈനുദ്ധീൻ കെ. സ്വാഗതം പറഞ്ഞ ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് ഷബീർ അലി പി.ഇ. അധ്യക്ഷത വഹിച്ചു. സീനിയർ അസിസ്റ്റന്റ് ബോബി ചിത്ര കേഡറ്റുകൾക്ക് ജെ.ആർ.സി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
സ്കൂൾ മാനേജർ കുഞ്ഞഹമ്മദ് കുട്ടി മാസ്റ്റർ ഇ.കെ,മുൻ പ്രധാനാധ്യാപകൻ ഹബീബ് റഹ്മാൻ കെ വി,എം.ടി.എ പ്രസിഡണ്ട് റിസ് വ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
വിദ്യാർത്ഥികളിൽ സേവനമനോഭാവവും സാമൂഹിക പ്രതിബദ്ധതയും വളർത്തുന്നതിൽ ജെ.ആർ.സിയുടെ പങ്ക് വലുതാണെന്ന് ചടങ്ങിൽ സംസാരിച്ചവർ വ്യക്തമാക്കി. സ്റ്റാഫ് സെക്രട്ടറി അബ്ദുൾ കലാം കെ. നന്ദി രേഖപ്പെടുത്തി.
ഷംസുദ്ദീൻ പി.പി,സിറാജുദ്ദീൻ വി,മുഹമ്മദ് മുസ്തഫ കെ.ഒ,ലിമേഷ് എം,മുഹമ്മദ് ബഷീർ ടി കെ,കൽസമി പി,അബൂബക്കർ സിദ്ദീഖ് വി.പി,സെലീന പി,അമീൻ അൽ ശാക്കിർ,റാഹില എന്നിവർ നേതൃത്വം നൽകി.