ഒതുക്കുങ്ങൽ: എസ്‌ഐആറിലൂടെ (SIR) ജനാധിപത്യത്തെ കൊലപ്പെടുത്തിയ ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാണേഷ് കുമാർ രാജി വെക്കുക എന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടി ഒതുക്കുങ്ങൽ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒതുക്കുങ്ങൽ ടൗണിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചു.
വില്ലേജ് ഓഫീസ് പരിസരത്തു നിന്നും ആരംഭിച്ച പ്രകടനം ടൗണിൽ സമാപിച്ചു. തുടർന്ന് നടന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ഹമീദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.
പ്രകടനത്തിന് പഞ്ചായത്ത് ഭാരവാഹികളായ കെ.പി. അബ്ദുൽ ബാസിത് (സെക്രട്ടറി), അഡ്വ. വി. അബൂബക്കർ സിദ്ദീഖ് (ട്രഷറർ), എം.പി. അസൈൻ (വൈസ് പ്രസിഡന്റ്), ടി. മുബീന (ജോ. സെക്രട്ടറി) എന്നിവർ നേതൃത്വം നൽകി.
കൂടാതെ പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ എം. കുഞ്ഞാലി മാസ്റ്റർ, ടി.പി. അലവി, ഇ. അബ്ദു റഹ്‌മാൻ, ടി. അബ്ദുറഹ്മാൻ, ഇല്ലിക്കൽ ഇബ്രാഹിം, ടി. അബ്ദുസ്സലാം, ടി. റസിയ ടീച്ചർ, ഹനീഫ വടക്കേക്കിൽ, അജ്മൽ വലിയ പറമ്പ്, എ.എം. റസിയ, ഷൗക്കത്തലി ഒതുക്കുങ്ങൽ, ഇബ്രാഹിം കാരയിൽ, ടി.പി. മുഹമ്മദുപ്പ, അലവി വടക്കേതിൽ, മുഹമ്മദ് കുട്ടി വലിയ പറമ്പ്, ടി.പി. റുഖിയ, ടി. മുഹമ്മദ് അസ് ലം, ശബീറലി കെ.വി, മുഫീദ ആട്ടീരി, മൈമൂന മുനമ്പത്ത്, ലീനത്ത് തുടങ്ങിയവരും പരിപാടികൾക്ക് നേതൃത്വം നൽകി.