വേങ്ങര: ലൈബ്രറി കൗൺസിൽ വേങ്ങര പഞ്ചായത്ത് സമിതിയുടെ ആഭിമുഖ്യത്തിൽ ചെറിയ കുട്ടികൾക്കായി സംഘടിപ്പിച്ച വായനാ മത്സരത്തിലെ വിജയികൾക്കുള്ള ട്രോഫി വിതരണം ചെയ്തു. വേങ്ങര സഹകരണ ബാങ്ക് പ്രസിഡന്റ് എ.കെ. നാസർ വിജയികൾക്ക് ട്രോഫികൾ സമ്മാനിച്ചു.
ചടങ്ങിൽ കുറുക്കൻ മുഹമ്മദ്, പി.കെ. ആബിദ്, അബ്ദുൽ ഖാദർ സി.പി., സിറാജുൽ മുനീർ തുടങ്ങിയവർ സന്നിഹിതരായിരുന്നു. കുട്ടികളിൽ വായനാശീലം വളർത്തുന്നതിന്റെ ഭാഗമായാണ് പഞ്ചായത്ത് തലത്തിൽ ഇത്തരമൊരു മത്സരം സംഘടിപ്പിച്ചത്.