വിശ്വസുന്ദരി മത്സര വേദിയിൽ കരച്ചിലടക്കി 2021 ലെ വിശ്വസുന്ദരി ഹർണാസ് സന്ധു. വിശ്വസുന്ദരിയായുള്ള അവസാന റാംപ് വാക്കിനിടെയാണ് ഹർണാസിന്റെ കണ്ണുകൾ നിറഞ്ഞ് തുളുമ്പിയത്
വിശ്വ സുന്ദരിയായി തെരഞ്ഞെടുക്കപ്പെടുന്ന പുതിയ വ്യക്തിയെ കിരീടം അണിയിക്കുന്നത് പോയ വർഷത്തെ വിശ്വ സുന്ദരിയാണ്. ഇതിന് വേണ്ടിയാണ് ഹർണാസ് സന്ധു വേദിയിലെത്തിയത്. വികാരാധീതയായ ഹർണാസ് നടക്കുന്നതിനിടെ കാൽ ഇടറുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
