Terms and Conditions

 

TERMS AND CONDITIONS


ആദ്യമായി VENGARA LIVE തിരഞ്ഞെടുത്തതിനും നിങ്ങളുടെ വിലയേറിയ സഹകരണത്തിനുമുള്ള കടപ്പാടും നന്ദിയും അറിയിക്കുന്നു.

vengaralive.com  വാര്‍ത്ത ന്യൂസ് പോര്‍ട്ടല്‍ ഉപയോഗിക്കുന്നതിനും വാര്‍ത്തകളും സൃഷ്ടികളും ചേര്‍ക്കുന്നതിനുമുള്ള നിബന്ധനകള്‍
  • ആദ്യം തന്നെ പറയട്ടെ , www.vengaralive.com  വാര്‍ത്തയ്ക്ക് അയക്കുന്ന വാര്‍ത്തകള്‍ / സൃഷ്ടികള്‍ സ്വീകരിക്കാനോ ഒഴിവാക്കാനോഎഡിറ്റ് ചെയ്യാനോപോസ്റ്റ് ചെയ്തതിന് ശേഷം മാറ്റം വരുത്താനോ പൂർണ്ണമായും ഒഴിവാക്കുന്നതിനോ ഉള്ള പൂര്‍ണാധികാരം എഡിറ്റോറിയല്‍ വിഭാഗത്തിനായിരിക്കും.
  • അയക്കുന്ന വാര്‍ത്തകള്‍ / സൃഷ്ടികള്‍ തെറ്റില്ലാതെ മലയാളത്തില്‍ ടൈപ് ചെയ്ത് ടെക്സ്റ്റ് ഫോര്‍മാറ്റിലയക്കണം. സ്‌ക്രീൻ ഷോട്ട്, / ഇമേജ് / പി ഡി എഫ് ഫയലില്‍ അയക്കുന്നവ പ്രസിദ്ധികരിക്കാൻ ബുദ്ധിമുട്ടുണ്ട്. ഇതുസംബന്ധമായ ചിത്രങ്ങള്‍ ഉണ്ടെങ്കില്‍ അതും ഒന്നിച്ച് മെയിലില്‍ അല്ലങ്കിൽ വാട്സ്ആപ്പിൽ   അറ്റാച്ച് ചെയ്ത് അയക്കണം. വാര്‍ത്തകള്‍ / സൃഷ്ടികള്‍ അയക്കുന്നവര്‍ തങ്ങളുടെ പൂര്‍ണ വിലാസത്തോടൊപ്പം ഫോണ്‍ നമ്പറും ചേര്‍ത്തിരിക്കണം. 
  • വാര്‍ത്തകളും സൃഷ്ടിക്കളും വ്യക്തികളെയോ സംഘടനകളെയൊ സ്ഥാപനങ്ങളേയോ മത വിശ്വാസങ്ങളെയോ അധിക്ഷേപിക്കുന്ന വിധത്തിലുള്ളവയാകരുത്. 
  • അഭിപ്രായം രേഖപ്പെടുത്തുന്നതിനുള്ള കോളത്തില്‍ ചേര്‍ക്കുന്ന കാര്യങ്ങള്‍ വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തിലുള്ളതാവരുത്. നിബന്ധനകള്‍ പാലിക്കാത്ത അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നവരെ ഒരു മുന്നറിയിപ്പുമില്ലാതെ ബ്ലോക്ക് ചെയ്യുകയും കമന്റുകള്‍ നീക്കംചെയ്യുന്നതുമായിരിക്കും. തങ്ങളുടെ പ്രൊഫൈലില്‍ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ (ഫോണ്‍ നമ്പറടക്കം) വ്യാജമാണെന്ന് തെളിഞ്ഞാലും മറ്റുനടപടികള്‍ സ്വീകരിക്കുന്നതായിരിക്കും. പിന്നീട് മറ്റു വ്യാജ ഐ.ഡികളില്‍ രംഗത്തുവന്ന് അഭിപ്രായ കോളം വീണ്ടും ദുരുപയോഗം ചെയ്താല്‍ അത്തരക്കാരുടെ ഐ.പി അഡ്രസ് തന്നെ ബ്ലോക്ക് ചെയ്യുന്നതായിരിക്കും.
  • ഒരു പരിപാടിയുടെ അഞ്ചോ അതിലധികമോ ചിത്രങ്ങള്‍ vengaralive  വാര്‍ത്തയുടെ പോസ്റ്റില്‍ ഉള്‍പെടുത്താന്‍ സൗകര്യമുണ്ടെങ്കിലും പ്രസിദ്ധീകരണ യോഗ്യമാണെന്ന് തോന്നുന്നവ മാത്രമേ ഉള്‍പെടുത്തുകയുള്ളു. പരിപാടി കഴിഞ്ഞ് രണ്ട് ദിവസത്തിനുള്ളിള്‍ വാര്‍ത്തയോ ചിത്രങ്ങളോ  ലഭിച്ചിരിക്കണം. (WhatsApp : 9947556563
  • സാമ്പത്തിക - ചികിത്സാ സഹായങ്ങള്‍വീട് നിര്‍മാണംസ്വയംതൊഴില്‍ ഉപകരണ വിതരണംഭക്ഷണ സാധനങ്ങളുടെ (റേഷന്‍) വിതരണംറിലീഫ് തുടങ്ങിയവ വിതരണം ചെയ്യാന്‍ സംഘടിപ്പിക്കുന്ന പരിപാടികളില്‍ ഇരകള്‍ കൈനീട്ടി വാങ്ങുന്ന ഫോട്ടോ പ്രസിദ്ധീകരിക്കുന്നതല്ല (ചില പ്രത്യേക സാഹചര്യങ്ങളിലൊഴികെ). ഗത്യന്തരമില്ലാതെയാണ് പലരും ഇത്തരം പരിപാടികളുടെ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതെന്നകാര്യവും ഇത്തരം ചിത്രങ്ങള്‍നല്‍കി പാവങ്ങളേയും ഇരകളേയും കൂടുതല്‍ മാനസികമായി വേദനിപ്പിക്കുന്നത് ഒഴിവാക്കേണ്ടതാണെന്നകാര്യം ഞങ്ങളേക്കാള്‍ വായനക്കാര്‍ക്ക് തന്നെ ബോധ്യമുള്ള കാര്യമാണല്ലോ..
  • പൊതുതാത്പര്യങ്ങളല്ലാതെ വ്യാപാര സ്ഥാപനങ്ങളെയോ വ്യക്തികളെയോ പ്രമോട്ട് ചെയ്യാന്‍ ഉദ്ദേശിച്ചുള്ള വാര്‍ത്തകള്‍ക്കും സൃഷ്ടികള്‍ക്കും സാധാരണരീതിയില്‍ പൊതു വാര്‍ത്തകള്‍ എന്ന പരിഗണന ലഭിക്കില്ല. ബിസിനസ് കാറ്റഗറിയില്‍ പെടുന്ന അത്തരം മാര്‍ക്കറ്റിംഗ് ഫീച്ചറുകളോ മറ്റു പരസ്യങ്ങളോ പ്രസിദ്ധീകരിക്കുന്നതിന് പരസ്യവിഭാഗവുമായി ബന്ധപ്പെടണം.
  • പ്രസ് റിലീസുകളായാലും സംഭവങ്ങളായാലും കാര്‍ട്ടൂണ്‍ഫോട്ടോ തുടങ്ങിയവയും ഒരു കാരണവശാലും മറ്റു സൈറ്റുകളില്‍ നിന്ന് പകര്‍ത്തി അയക്കരുത്. നേരത്തെ മറ്റു വെബ് സൈറ്റുകളിലോ ബ്ലോഗുകളിലോ പോസ്റ്റ് ചെയ്ത സൃഷ്ടികള്‍ കോപ്പി ചെയ്ത് അയക്കുകയോ മറ്റുള്ളവര്‍ക്ക് അയച്ചതിന്റെ പകര്‍പ്പോഅതേ ആശയത്തില്‍ തലക്കെട്ടോ വരികളോ മാറ്റി അയക്കുകയോ അരുത്..
  • അതത് രാജ്യത്തിന്റെ നിയമ വ്യവസ്ഥിതിക്ക് അനുസൃതമല്ലാത്തനിയമപരമല്ലാത്ത ഒരു കാര്യങ്ങള്‍ക്കും ഈ പോര്‍ട്ടലിനെ ഉപയോഗിക്കാന്‍ പാടില്ല.
  • സോഷ്യല്‍ മീഡിയയില്‍ ഉള്‍പെടുത്തുന്ന Vengara live  വാര്‍ത്തയുടെ പോസ്റ്ററുകള്‍ (ഇമേജ് / ഇൻഫോ ഗ്രാഫിക്സ്) ക്കൊപ്പം വാര്‍ത്ത ഉള്‍കൊള്ളുന്ന പോസ്റ്റ് ലിങ്കും ഷെയര്‍ ചെയ്യുന്നതായിരിക്കും. പോസ്റ്ററുകളില്‍ തീയ്യതിയും ഉള്‍പെടുത്താറുണ്ട്. ഇത്തരം പോസ്റ്ററുകള്‍ ദുരുപയോഗംചെയ്യുകയോ മറ്റു ആവശ്യങ്ങള്‍ക്കായി എഡിറ്റ് ചെയ്യുകയോ തെറ്റായി ചേര്‍ക്കുകയോ ചെയ്യുന്നവര്‍ക്കെതിരെ വ്യവസ്ഥാപിതമായ നിയമനടപടി സ്വീകരിക്കുന്നതായിരിക്കും. തെറ്റിദ്ധാരണപരത്തുന്ന പോസ്റ്ററുകള്‍ ശ്രദ്ധയില്‍പെട്ടാല്‍ ഉടന്‍തന്നെ വായനക്കാര്‍ vengara live  വാര്‍ത്താ ഓഫീസില്‍ വിവരം അറിയിക്കുക. പ്രചരിക്കുന്ന പോസ്റ്ററുകളുടെ സത്യാവസ്ഥ ബോധ്യപ്പെടുന്നതിനും അത്തരം വാര്‍ത്തകള്‍ vengara live വാര്‍ത്തയുടേതാണോ എന്നറിയാനും ഉറപ്പുവരുത്തുന്നതിനുമായി ന്യൂ്‌സ്‌പോര്‍ട്ടല്‍ സന്ദര്‍ശിക്കാവുന്നതാണ്.






Note: നിങ്ങളുടെ ചുറ്റുവട്ടത്ത് നടക്കുന്നശ്രദ്ധയില്‍ പെടുന്ന പ്രധാന സംഭവ വികാസങ്ങള്‍ / പൊതുജന താത്പര്യമുള്ള വിഷയങ്ങള്‍ വിളിച്ചറിയിക്കാം, No: 9947 556 563

പരസ്യങ്ങൾ: 
വാർത്തയുമായി യോജിക്കാത്ത പരസ്യങ്ങൾ ഇൻഫോഗ്രാഫിക്സുകളിൽ  (പോസ്റ്റർ) ഉണ്ടായെന്നുവരാം. സൈറ്റിലെ ചില പരസ്യങ്ങൾ ഓരോ രാജ്യങ്ങളിലും മാറി മാറി വരുന്നവയാണ്.  ചിലതാകട്ടെ അരോചകമായെന്നും വരാം. പരസ്യ സ്ലോട്ടുകൾ ഗൂഗിൾ അടക്കമുള്ള എജന്സികൾക്ക് നൽകിയവയാണ്.  ഇതൊന്നും നേരിട്ട് VENGARA LIVE എഡിറ്റോറിയൽ വിഭാഗത്തിന്റെ ശ്രദ്ധയില്പെടുന്നതോ  അല്ല. മാന്യ വായനക്കാരുടെ സഹകരണത്തിന് നന്ദി.

                                 www.vengaralive.com