വേങ്ങരയിൽ നടുറോഡിൽ കൊലപാതക ശ്രമം, വടിവാള് കൊണ്ട് ആക്രമിച്ച് യുവാവ്

വേങ്ങര: വേങ്ങര അങ്ങാടിയിൽ നടുറോഡിൽ ഗുണ്ടാ ആക്രമണം. യുവാവിനെ വടിവാള് കൊണ്ട് ആക്രമിച്ച യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വേങ്ങര ചേറൂർ സ്വദേശി സുഭാഷിനെയാണ് പട്ടാപകൽ നടുറോട്ടിൽ വെച്ച്  വെട്ടിപ്പരിക്കേല്പിച്ചത്. ഇന്ന് ഉച്ചക്ക് 12:45 ഓടെ ആയിരുന്നു അക്രമം.

സാരമായ പരിക്കേറ്റ സുഭാഷിനെ വേങ്ങരയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും പ്രാഥമിക ചികിത്സക്ക് ശേഷം കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. 

വേങ്ങരയിലെ തന്നെ ഒരു ഓട്ടോ ഡ്രൈവറാണ് സുഭാഷിനെ വെട്ടിയതെന്നാണ് പ്രാഥമിക വിവരങ്ങൾ. മുൻ വൈരാഗ്യമാണ് ഇതിന് പിന്നിലെന്ന് പറയപ്പെടുന്നു. പ്രതി പോലീസ് പിടിയിലാണ്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}