കക്കാട്: ടാങ്കർ ലോറിയും സ്കൂട്ടറും കൂട്ടി ഇടിച്ച് സ്കൂട്ടർ യാത്രക്കാരന് ഗുരുതര പരിക്ക്. ദേശീയപാത 66 കക്കാട് പെട്രോൾ പമ്പിനു സമീപം ഇന്ന് രാവിലെ 8:30ഓടെയാണ് അപകടം.
പെട്രോൾ പമ്പിൽ നിന്നും ദേശീയപാതയിലേക്ക് ഇറങ്ങിയ സ്കൂട്ടറിൽ ടാങ്കർ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരന്റ ശരീരത്തിലൂടെ ലോറി കയറി ഗുരുതര പരിക്കുകളോടെ തിരൂരങ്ങാടി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
വേങ്ങര പാക്കടപ്പുറായ സ്വദേശിയും പരപ്പനങ്ങാടി സൂപ്പി കുട്ടി സ്കൂളിലെ അധ്യാപകനുമായ ഫിറോസ് ബാബുവാണ് അപകടത്തിൽപെട്ടത്.