വയോജന ദമ്പതികൾക്ക് ഉല്ലാസ യാത്ര സംഘടിപ്പിച്ചു

വേങ്ങര: വേങ്ങര ഗ്രാമ പഞ്ചായത്ത് സായം പ്രഭാ ഹോമിലെ വയോജനങ്ങൾക്ക് കുടുംബത്തോടൊപ്പമൊരു വിനോദ യാത്ര. വേങ്ങര ഗ്രാമ പഞ്ചായത്തും, വേങ്ങര ലയൺസ് ക്ലബ്ബും കൈ കോർത്താണ് ഈ വിനോദ യാത്ര സംഘടിപ്പിച്ചത്. 

രാവിലെ 8 മണിക്ക് പഞ്ചായത്ത് പരിസരത്ത് നിന്ന് ഫ്‌ളാഗ് ഓഫ് ചെയ്ത ബസ് നിലമ്പൂർ ഭാഗങ്ങളിലുള്ള കനോലി പ്ലെയ്സ്‌, ടീക്ക് മ്യൂസിയം, നിലമ്പൂർ സായം പ്രഭാ ഹോം, കോട്ടക്കുന്ന് എന്നീ ഭാഗങ്ങളിൽ സന്ദർശിച്ച് രാത്രി 8 മണിയോടെ വേങ്ങരയിൽ തിരിച്ചെത്തി. 

ആടിയും പാടിയും, നൃത്തം ചെയ്തും ഒപ്പന കളിച്ചും വയോജന ദമ്പതിമാരുടെ വിനോദ യാത്ര വേറിട്ട അനുഭവങ്ങളാണ് അവർക്ക് സമ്മാനിച്ചത്. ജീവിതത്തിൽ ഇത് വരെ ഒരു വിനോദ യാത്ര പോകാത്തവരായിരുന്നു സംഘത്തിലെ പകുതിയിൽ കൂടുതലും പേർ. യാത്രക്ക് വേങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ, ലയൺസ് ക്ലബ്ബ് പ്രസിഡന്റ് മുനീർ ബുഖാരി, സായം പ്രഭാ ഹോം കെയർ ടേക്കർ എ കെ ഇബ്രാഹിം, ലയൺസ് ക്ലബ്ബ് ഭാരവാഹികളായ പ്രദീപ് കുമാർ, ഷക്കീർ വേങ്ങര, ശാഹുൽ ചാക്കീരി, സാമൂഹിക പ്രവർത്തകൻ സൈനുൽ ആബിദ്, പഞ്ചായത്ത് അംഗങ്ങളായ റഫീക്ക്, മൈമൂനത്ത്, ആസ്യ, വേങ്ങര ഹെൽത്ത് സെന്റർ ആരോഗ്യ പ്രവർത്തക ലിനി ജോമോൻ എന്നിവർ നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}