കണ്ണമംഗലം: ധർമഗിരി ആർട്സ് ആൻഡ് സയൻസ് കോളേജ് ബ്ലഡ് ഡോണേഴ്സ് ഫോറത്തിന്റെ കീഴിൽ രക്തദാനം സംഘടിപ്പിച്ചു. മഞ്ചേരി മെഡിക്കൽ കോളേജിൽ വെച്ച് നടന്ന പരിപാടിയിൽ ഇരുപതോളം വിദ്യാർഥികൾ രക്തം ദാനം ചെയ്തു. പ്രിൻസിപ്പൽ പി.അബ്ദുൽ ഗഫൂർ, സ്റ്റാഫ് സെക്രട്ടറി ജിബിൻ ജോയ്, ബ്ലഡ് ബാങ്ക് കൗൺസിലർ രാധിക,കോളേജ് യൂണിയൻ ചെയർമാൻ ഇർഫാൻ എന്നിവർ നേതൃത്വം നൽകി.
വിദ്യാർത്ഥികൾ രക്തദാനം നടത്തി
admin