വേങ്ങര: പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സെന്റർ വേങ്ങര യൂണിറ്റ് വാർഷിക ജനറൽ ബോഡി യോഗം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. കെ. പൂച്യാപ്പു ഉദ്ഘാടനം ചെയ്തു. പാലിയേറ്റീവ് പ്രസിഡന്റ് ഹംസ പുല്ലമ്പലവൻ അധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി വേങ്ങര പ്രസിഡന്റ് പി. അസീസ് ഹാജി, ട്രോമ കെയർ വേങ്ങര പ്രതിനിധി അബ്ദുറഹീം പാലേരി എന്നിവർ ആശംസകൾ അർപ്പിച്ചു.
പ്രൊഫസർ മൊയ്‌ദീൻ തോട്ടശ്ശേരി വാർഷിക റിപ്പോർട്ടും മുഹമ്മദ് മാളിയേക്കൽ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ടി. പി അബ്ദുൽ ഗഫൂർ ഓഡിറ്റ് റിപ്പോർട്ട് അവതരിപ്പിച്ചു.സെക്രെട്ടറി ടി. കെ. അഹ്‌മദ് ബാവ സ്വാഗതവും പി. കെ. റഫീഖ് നന്ദിയും പറഞ്ഞു.
പുതിയ ഭരണ സമിതിയെ യോഗം തെരഞ്ഞെടുത്തു.എം.ഐ.പി പ്രതിനിധി സി. എം. സെയ്ത് മുഹമ്മദ് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
ഭാരവാഹികൾ : പ്രസിഡന്റ് ഹംസ പുല്ലമ്പലവൻ,
വൈസ് പ്രസിഡന്റ്മാർ പൂഴിത്തറ പോക്കർ ഹാജി, പി. കെ റഫീഖ്
സെക്രെട്ടറി ടി. കെ. അഹ്‌മദ് ബാവ, ജോയിന്റ് സെക്രെട്ടറിമാർ
പ്രൊഫസർ മൊയ്‌ദീൻ തോട്ടശ്ശേരി, ബഷീർ പുല്ലമ്പലവൻ, ഖജാഞ്ചി മാളിയേക്കൽ മുഹമ്മദ്.
പി കെ. റഫീഖ് നന്ദി പറഞ്ഞു.