വേങ്ങര: എസ്കെഎസ്എസ്എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം യൂണിറ്റുകളിൽ സംഘടിപ്പിച്ചുവരുന്ന തരംഗം യൂണിറ്റ് കാരവൻ ക്യാമ്പയിന്റെ ഭാഗമായി വലിയോറ മനാട്ടിപ്പറമ്പ് എസ്കെഎസ്എസ്എഫ് യൂണിറ്റ് കമ്മിറ്റിയും തരംഗം യൂണിറ്റ് സംഗമം സംഘടിപ്പിച്ചു.
പരിപാടിയിൽ അഷ്റഫ് മൗലവി എടയാറ്റൂർ പ്രാർത്ഥന നിർവഹിച്ചു.ജംഷീർ കെ കെ.യുടെ അധ്യക്ഷതയിൽ വേങ്ങരമേഖലാ എസ്കെഎസ്എസ്എഫ് ജനറൽ സെക്രട്ടറി മുസ്തഫ മാട്ടിൽ സംഗമം ഉദ്ഘാടനം ചെയ്തു.ബഷീർ നിസാമി മുട്ടുംപുറം മുഖ്യപ്രഭാഷണം നടത്തി.
എസ്കെഎസ്എസ്എഫ് സംസ്ഥാന കമ്മിറ്റിയുടെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കുള്ള എന്റെ സംഘടനയ്ക്ക് എന്റെ കുടുംബത്തിൽ നിന്ന് 100 രൂപ ഫണ്ട് യൂണിറ്റ് തല ഉദ്ഘാടനം മഹല്ല് പ്രസിഡണ്ട് കെ കെ കുഞ്ഞി മുഹമ്മദ് ഹാജി,മേഖലാ ജനറൽ സെക്രട്ടറി മുസ്തഫ മാട്ടിലിന് നൽകി നിർവഹിച്ചു.
മർഹൂം അൻവരി ഉസ്താദ് സ്മാരക വലിയോറ മനാട്ടിപ്പറമ്പ് മഹല്ല് സഹചാരി റിലീഫ് സെന്റർ നാലാം വാർഷിക പ്രഖ്യാപനം മഹല്ല് ജനറൽ സെക്രട്ടറി മുഹമ്മദ് ഇഖ്ബാൽ സാഹിബ് ടിവി നിർവഹിച്ച് പ്രസംഗിച്ചു.ഷാഫി ഫൈസി പാണ്ടിക്കാട് ആശംസ പ്രസംഗം നടത്തി.
ഇസഹാഖലി ഫൈസി കുണ്ടൂർ,മുഹമ്മദ് കെ കെ,അലാവുദ്ദീൻ കെ കെ,മൊയ്തീൻ ഹാജി സി ടി,മുഹമ്മദ് സാദിഖ് കോടിയാട്ട്,അബ്ദുൽ മജീദ് കുഴികാട്ടിൽ,ജുനൈദ് സിപി,ഷാഹുൽ ഹമീദ് മങ്കട,ഉമ്മർ എം ടി,മുജീബ് റഹ്മാൻ ടി പി,മുർഷിദ് എൻ ടി,അഷ്റഫ് കെ ടി,സലാം പി,അനസ് ചാലിൽ,മുജീബ് ടി കെ,ഹംസ സി പി,സിദ്ദീഖ് കെ കെ,അൻവർ കെ കെ,മുഹമ്മദ് നാസീം കെ കെ,ജാഫർ കെ കെ,നൂറുദ്ദീൻ കെ കെ തുടങ്ങിയവരും മഹല്ല് നിവാസികളും പങ്കെടുത്തു.
സൽമാൻ വീട്ടി സ്വാഗതവും റിയാസുദ്ദീൻ കെ കെ സംഗമത്തിന് നന്ദിയും പറഞ്ഞു.
