കോട്ടക്കൽ: ഗവ.വനിതാ പോളിടെക്നിക്കിലെ കമ്പ്യുട്ടർ ആപ്ലിക്കേഷൻ ആന്റ് ബിസിനസ്സ് മാനേജ്മെന്റ് വിഭാഗം സംഘടിപ്പിച്ച ഐക്കോണിക്സ് 24 തുടങ്ങി.
സംസ്ഥാനത്തെ വിവിധ പോളിടെക്നിക് കോളജകളിൽ നിന്നും, ആർട്സ്, സയൻസ് കോളജുകളിൽ നിന്നുമായി ആയിരത്തോളം വിദ്യാർത്ഥികൾ വിവിധ മത്സരങ്ങളിൽ പങ്കെടുക്കുന്നുണ്ട്.
പ്രൊ. ആബിദ് ഹുസൈൻ തങ്ങൾ ഉദ്ഘാടനം ചെയ്തു.
കോട്ടക്കൽ ആര്യവൈദ്യശാല സീനിയർ മാനേജർ ശൈലജ മാധവൻകുട്ടി മുഖ്യ അതിഥിയായി. പ്രിൻസിപ്പാൾ എല്‍ എസ് ബീന അധ്യക്ഷത വഹിച്ചു. എടരിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അബ്ദുൾ ജലീൽ, പെരുമണ്ണ ക്ലാരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ലിബാസ് മൊയ്തീൻ, പി ടി എ പ്രസിഡൻ്റ് മൊയ്തു ടി വിലങ്കാലിൽ, പെരിന്തൽമണ്ണ പൊളിടെക്നിക്ക് പ്രിൻസിപ്പാൾ മഞ്ജുഷ, മേഴ്സിഡി കോസ്റ്റ, ഡോ. നൗഷാദ്, അബ്ദുൾ ജബ്ബാർ, ഡോ. ഫിറോസ് ഫെമിന എന്നിവർ പ്രസംഗിച്ചു.