വേങ്ങര: സമരാഗ്നി ജനകീയ പ്രക്ഷോഭയാത്രയുടെ ഭാഗമായി വേങ്ങര മണ്ഡലം 7-ാം വാർഡ് ഗാന്ധിക്കുന്ന് കോൺഗ്രസ് പ്രവർത്തകരുടെ ഭവനസന്ദർശന പ്രചരണ പരിപാടി മുൻ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ടി കെ മുഹമ്മദ് കുട്ടി ഹാജി വേങ്ങര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി കെ പൂച്ച്യാപ്പുവിൽ നിന്നും സംഭാവന കൂപ്പൺ സ്വീകരിച്ച് ഉദ്ഘാടനം ചെയ്തു.
മാട്ര അബ്ദുറഹ്മാൻ, ടി കെ മൂസ്സക്കുട്ടി, സോമൻ ഗാന്ധിക്കുന്ന്, ടി പി അബ്ദു, ടി പി സി കുഞ്ഞാലി എന്നിവർ സന്നിഹിതരായി.
കേന്ദ്ര, കേരള സർക്കാരുകളുടെ തെറ്റായ നയങ്ങളിൽ പ്രതിഷേധിച്ചു കൊണ്ട് കേരള പ്രദേശ് കോൺഗ്രസ് അധ്യക്ഷൻ കെ.സുധാകരൻ എം പി യും കേരള നിയമസഭ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എം എൽ എ യും സംയുക്തമായി നയിക്കുന്ന സമരാഗ്നി ജനകീയ പ്രക്ഷോഭയാത്രയുടെ പ്രചരണാർത്ഥമാണ് ഭവന സന്ദർശനം സംഘടിപ്പിച്ചിട്ടുള്ളത്.