പതിനാലാം വാർഡിൽ തെങ്ങ് കർഷകർക്കുള്ള ജൈവ വളം വിതരണം ചെയ്തു

വേങ്ങര: ജനകീയാസൂത്രണം2023-24 വാർഷിക പദ്ധതിയിൽ ഉൾപെടുത്തി തെങ്ങ് കർഷകർക്കുള്ള ജൈവവളം വേങ്ങര പഞ്ചായത്ത് പതിനാലാം വാർഡിൽ വിതരണം ചെയ്തു. 

വാർഡ് മെമ്പർ ആസ്യാ മുഹമ്മദ്‌ വാർഡിലെ തെങ്ങ് കർഷകർക്ക് ജൈവവള വിതരണോദ്ഘാടനം നടത്തി. വാർഡിലെ നൂറ്റിമുപ്പതിൽ പരം തെങ്ങ് കർഷകർ പദ്ധതിയുടെ ഭാഗമായി.

ചടങ്ങിൽ കേരഗ്രാമം കൺവീനർ അലി എ.കെ, നാസർ എ.കെ.പ്പി, ബുഖാരി കെ.കെ, അൻവർ മാട്ടിൽ, ഇസ്മായിൽപാലപ്പുറ, മജീദ് കാട്ടിൽ, അഷ്‌റഫ്‌, സുഹൈയിൽ, മുജീബ് അരീക്കൻ, മുഹമ്മദ് പാറയിൽ, മുസ്തഫ കെ തുടങ്ങിയവർ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}