ഭാരതീയ വിദ്യാനികേതൻ വാർഷിക പ്രതിനിധി സഭ

കോട്ടക്കൽ: ഭാരതീയ വിദ്യാനികേതൻ മലപ്പുറം ജില്ലാ വാർഷിക പ്രതിനിധി സഭ കോട്ടക്കൽ വിദ്യാഭവനിൽ വെച്ച് നടന്നു. സംസ്ഥാന ജനറൽ സെക്രട്ടറി ആർ.വി.ജയകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ അധ്യക്ഷൻ എം. രാജീവ് അധ്യക്ഷത വഹിച്ചു. 

സംസ്ഥാന സെക്രട്ടറി ആർ ചന്ദ്രശേഖരൻ, എം.രാജീവ്, എം.ജയപ്രകാശ്, കെ.കൃഷ്ണകുമാർ,വേണു വിളയിൽ, കെ.വി സജിത്ത്, എന്നിവർ സംസാരിച്ചു. അടുത്ത വർഷത്തെ സംഘടനാ ഭാരവാഹികളെ പ്രതിനിധി സഭയിൽ പ്രഖ്യാപിച്ചു. ജില്ലാ അധ്യക്ഷനായി
എം.രാജീവ് തുടരും. ജില്ലാ സെക്രട്ടറി എം.ജയപ്രകാശ്, ട്രഷറർ പ്രസന്നൻകാവന്നൂർ
വൈസ് പ്രസിഡന്റുമാർ ഇ.സുരേന്ദ്രൻ,
പി.കെ തരകൻ, 
ലതാ ശശി
ജോ:സെക്രട്ടറിമാർ: ഉണ്ണികൃഷ്ണൻ മംഗലശ്ശേരി, സുധാകരൻ ചുങ്കത്തറ എന്നിവരെയും ജില്ലാ സംയോജകനായി കെ.വി സജിത്തിനേയും മാതൃഭാരതിയുടെ അധ്യക്ഷയായി ലിഷ ജയചന്ദ്രനേയും തെരഞ്ഞെടുത്തു. 

പഞ്ചാംഗ ശിക്ഷണമുൾപ്പടെ വിവിധ വിഷയങ്ങൾക്കുള്ള പ്രമുഖൻമാരേയും പ്രഖ്യാപിച്ചു. കഴിഞ്ഞ വർഷത്തെ വിവിധ വിഷയങ്ങളുടെ പ്രവർത്തന വൃത്തവും അടുത്ത വർഷത്തേക്കുള്ള പദ്ധതികളും പ്രതിനിധി സഭയിൽ അവതരിപ്പിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}