വേങ്ങരയിൽ വനിതാസംഗമങ്ങളിൽ പങ്കെടുത്തും കോളേജുകൾ സന്ദർശിച്ച് വോട്ടഭ്യർഥിച്ചും ഇ.ടി

വേങ്ങര: വനിതാസംഗമങ്ങളിൽ പങ്കെടുത്തും കോളേജുകൾ സന്ദർശിച്ച് വോട്ടഭ്യർഥിച്ചും മലപ്പുറം ലോക്‌സഭാമണ്ഡലം യു.ഡി.എഫ്. സ്ഥാനാർഥി ഇ.ടി. മുഹമ്മദ് ബഷീർ.

തിങ്കളാഴ്ച വേങ്ങര മണ്ഡലത്തിലായിരുന്നു പര്യടനം. രാവിലെ പത്തരയോടെ വേങ്ങര താഴെ അങ്ങാടിയിലെത്തിയ സ്ഥാനാർഥി വേങ്ങര മണ്ഡലം യു.ഡി.എഫ്. തിരഞ്ഞെടുപ്പ് കമ്മിറ്റി ഒഫീസ് ഉദ്ഘാടനത്തിലും പങ്കെടുത്തു. മൂന്ന് കേന്ദ്രങ്ങളിലായായിരുന്നു വനിതാസംഗമം- പത്തുമൂച്ചിക്കൽ, എ.ആർ. നഗർ, കുന്നുംപുറം, ഒതുക്കുങ്ങൽ തവക്കൽ ഓഡിറ്റോറിയം എന്നിവിടങ്ങളിൽ. മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്, കോട്ടയ്ക്കൽ അൽഫാറൂഖ് കോളേജ് എന്നിവിടങ്ങളിലും കഴിഞ്ഞദിവസം ബൈക്കപകടത്തിൽ മരിച്ച ചേറൂർ കിളിനക്കോട് വില്ലൻ സിനാന്റെ വീട്ടിലും പാക്കടപ്പുറായ പാക്കട കുറ്റൂർ കുസ്സായാക്കാന്റെ വീട്ടിലും സ്ഥാനാർഥി സന്ദർശിച്ചു. പി.കെ. അസ്‌ലു, കെ.പി.സി.സി. അംഗം പി.എ. ചെറീത്, ശരീഫ് കുറ്റൂർ, എ.കെ.എ. നസീർ, നാസർ പറപ്പൂർ, പി.പി. സഫീർ ബാബു, കെ. രാധാകൃഷ്ണൻ തുടങ്ങിയവർ സ്ഥാനാർഥിയെ അനുഗമിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}