ഉപജീവനത്തിനായി എൻ.എസ്.എസ് കൈത്താങ്ങ്:

എടരിക്കോട്: ഉപജീവനം പദ്ധതിയുടെ ഭാഗമായി എടരിക്കോട് പി.കെ.എം.എം. ഹയർ സെക്കണ്ടറി സ്കൂൾ എൻ എസ്.എസ്.യൂണിറ്റ് നിർദ്ധനരായ കുടുംബത്തിന് ആടിനെ നൽകി. കഴിഞ്ഞ വർഷം ഒരു എൻ.എസ് എസ് വളണ്ടിയർ സംഭാവന ചെയ്ത തുക കൊണ്ട് ഒരു ആടിനെ വാങ്ങി സ്കൂളിലെ ഒരു കുട്ടിയുടെ കുടുംബത്തിന് നൽകിയിരുന്നു. ആ ആട് പ്രസവിച്ച മൂന്ന് കുട്ടികളിൽ ഒന്നിനെയാണ് മറ്റൊരു കുടുംബത്തിന് നൽകിയത്. ഇനി ഉണ്ടാവുന്ന ആട്ടിൻ കുട്ടികളെ മറ്റ് കുടുംബങ്ങൾക്ക് നൽകി ഘട്ടം ഘട്ടമായി ഒരു ഒരുപാട് കുടുംബങ്ങൾക്ക് ഉപജീവനമാർഗ്ഗം കണ്ടെത്താനാണ് എൻ.എസ്.എസ് യൂണിറ്റ് ശ്രമിക്കുന്നത്. 

മുൻ പ്രോഗ്രാം ഓഫീസർ കെ.പി.അബ്ദുറഹിമാന്റെ അധ്യക്ഷതയിൽ നടന്ന ലളിതമായ ചടങ്ങ് പറപ്പൂർ ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപേർസൺ പി.ടി. റസിയ ഉദ്ഘാടനം ചെയ്തു. 

പ്രോഗ്രാം ഓഫീസർ ഇഷ്റത്ത് സബ, രഞ്ജിത് പി.എസ്, വളണ്ടിയർ ലീഡേർസ് അഭിനന്ദ്, ആകാശ്, നിയ എന്നിവർ നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}