പരപ്പനങ്ങാടി: ദേശീയപാത കൂരിയാടുള്ള അപകടങ്ങളെ തുടർന്ന് വലിയ വാഹനങ്ങൾ കടന്നുപോകുന്ന നാടുകാണി പരപ്പനങ്ങാടി പാതയിലെ തിരൂരങ്ങാടി പരപ്പനങ്ങാടി വരെയുള്ള ഭാഗങ്ങളിൽ ഉയരെ കൂടുതലുള്ള വാഹനങ്ങൾ സർവീസ് വയറുകളിൽ തട്ടി ഗതാഗതക്കുരുക്കിനും അപകടങ്ങൾക്കും കാരണമാകുന്നു വ്യാഴാഴ്ച വൈകുന്നേരം ചെമ്മാട് നിന്നും കടന്നുവന്ന വാഹനങ്ങൾ ചെമ്മാട് മുതൽ പരപ്പനങ്ങാടി വരെ ഗതാഗതക്കുരുവിന് കാരണമാവുകയും പലഭാഗങ്ങളിലും കെഎസ്ഇബിയുടെ സർവീസ് വയറുകളിൽ തട്ടി അപകടസാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു ഇതിനെതിരെ പൊതുപ്രവർത്തകനായ അബ്ദുൽ റഹീം പൂക്കത്ത് കെഎസ്ഇബി എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് പരാതി നൽകി ട്രാഫിക് ചുമതലയുള്ള ഭാഗങ്ങളിലുള്ള പോലീസുകാരുടെ ശ്രദ്ധയിൽ ഇത് പെടുത്തണമെന്നും ആവശ്യപ്പെട്ടു പരപ്പനങ്ങാടിയിൽ ലൈൻ പൊട്ടിയ ലോക്കേഷനിൽ
ഗ്രൗണ്ട് ക്ലിയറൻസ് 7 മീറ്റർ
ഉണ്ട് എന്ന് അസിസ്റ്റന്റ് എഞ്ചിനീയർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. സ്റ്റേറ്റ് ഹൈവേകളിൽ മിനിമം 5.8m ആണ് മിനിമം ലൈൻ ഉയരം വേണ്ടതെന്നും ക്ലിയറൻസ് ഇല്ലാത്ത വാഹനങ്ങൾ കടത്തിവിടരുതെന്ന് പോലീസിന് പരാതി നൽകിയിട്ടുള്ളതായും എക്സിക്യൂട്ടീവ് എൻജിനീയർ ഓ പി വേലായുധൻ പരാതിക്കാരൻ ആയ പൊതുപ്രവർത്തകൻ അബ്ദുൽ റഹീം പൂക്കത്തിനെ അറിയിച്ചു.