വേങ്ങര: പെരുന്നാളോടനുബന്ധിച്ച് വേങ്ങര ഗ്രാമ പഞ്ചായത്ത് സായംപ്രഭാ ഹോവും കുടുംബശ്രീയും സംയുക്തമായി പഞ്ചായത്ത് പരിധിയിലെ 60 വയസ്സിന് മുകളിലുള്ള വനിതകൾക്കായി മെഹന്തി ഫെസ്റ്റ് സംഘടിപ്പിച്ചു. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. കുടുംബശ്രീയുടെ കീഴിൽ മെഹന്ദി പരിശീലനം നേടിയ മുർഷിദ പി.വി, സാമിയ, നജ്ല, സുനീറ, സുബൈദ പി.കെ, ശാലിനി സി, നുസ്രത്ത് കെ, ആസ്യ എം, മുബഷിറ പി.കെ എന്നിവരും ജനപ്രതിനിധികളായ ആരിഫ മടപ്പള്ളി, കമറു ബാനു എന്നിവർ അടക്കുന്ന ടീം മൈലാഞ്ചി ഇട്ടുനൽകി.
പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസലിന്റെ കൈകളിൽ മൈലാഞ്ചി ഇട്ട് പരിപാടിക്ക് തുടക്കമാകുകയായിരുന്നു.
ജനപ്രതിനിധികളായ എ.കെ സലീം, ഹസീന ബാനു, സി.പി കാദർ, മൈമൂന എൻ.ടി, എ.കെ നഫീസ, അസ്യ മുഹമ്മദ്, കമറു ബാനു, ഐ.സി.ഡി.എസ് സൂപ്പർവൈസർ ജസീനമോൾ എന്നിവർ ചടങ്ങിൽ സാന്നിധ്യം വഹിച്ചു.
സായംപ്രഭ ഹോം ഫെസിലിറ്റേറ്റർ ഇബ്രാഹിം എ.കെ, സി.ഡി.എസ് ചെയർപേഴ്സൺ പ്രസന്ന എന്നിവരും പരിപാടി ഏകോപിപ്പിച്ചു.