ഊരകം: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നെല്ലിപ്പമ്പ് ഊരകം കീഴ്മുറി ജി.എം.എൽ.പി സ്കൂളിൽ 'തളിര്' പരിസ്ഥിതി ക്ലബ്ബിൻ്റെ ഉദ്ഘാടനം സ്കൂൾ ഹെഡ്മിസ്ട്രസ് രാഗിണി ടീച്ചർ നിർവ്വഹിച്ചു.
"തോൽപ്പിക്കാം പ്ലാസ്റ്റിക് മാലിന്യത്തെ" എന്നതാണ് ഈ വർഷത്തെ പരിസ്ഥിതി ദിന സന്ദേശം. പ്ലാസ്റ്റിക്കിൻ്റെ അമിത ഉപയോഗം പ്രകൃതിക്ക് വലിയ ശാപമാണെന്നും അവയുടെ ഉപയോഗവും മറ്റും നാം പരമാവധി ഒഴിവാക്കണമെന്നും ചെറുപ്പകാലത്ത് തന്നെ അവ നമ്മുടെ ശീലമാക്കിയാൽ മാത്രമേ ഭാവിയിൽ അവ ഉപേക്ഷിക്കാൻ നമുക്ക് സാധിക്കുകയുള്ളൂ എന്നും ക്ലബ് ഉദ്ഘാടനം ചെയ്ത് അവർ കുട്ടികളെ ബോധ്യപ്പെടുത്തി.
പരിസ്ഥിതി ദിനത്തിൻ്റെ ഭാഗമായി ക്വിസ് മത്സരം, പോസ്റ്റർ രചന, അമ്മക്കൊപ്പം വൃക്ഷ തൈ നടൽ, ഔഷധസസ്യ ഉദ്യാന നിർമ്മാണം എന്നിവയും സംഘടിപ്പിച്ചു. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. പരിപാടികൾക്ക് സുമയ്യ ടീച്ചർ, ഖൈറുന്നിസ ടീച്ചർ, സകരിയ്യ മാസ്റ്റർ അബ്ദുറഷീദ് മാസ്റ്റർ, നഷീദ ടീച്ചർ, സംഗീത ടീച്ചർ, ജിഷ ടീച്ചർ എന്നിവർ നേതൃത്വം നൽകി.