കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് കൂരിയാട് ദേശീയ പാത സന്ദർശിച്ചു

കൂരിയാട്: ദേശീയപാത കൂരിയാട് മണ്ണിടിഞ്ഞ് അപകടകാരണം നിർമ്മാണത്തിലെ അപാകതയാണന്നും കേരള സർക്കാർ അപകടത്തെ ന്യായീകരിക്കുകയാണന്നും ജില്ലയിൽ പല പ്രാവശ്യം വന്ന മുഖ്യമന്ത്രിയോ പൊതുമരാമത്ത് മന്ത്രിയോ കൂരിയാട് അപകടസ്ഥലം സന്ദർശിക്കാൻ തയ്യാറാവാതിരുന്നത് ദുഖഃ കരമാണന്നും സണ്ണി ജോസഫ് പറഞ്ഞു. പപ്ലിക് അക്കൗണ്ടിംഗ് കമ്മിറ്റി ചെയർ മാൻ കെ സി വേണു ഗോപാൽ കൂരിയാട് അപകടസ്ഥലം വന്ന് സന്ദർശനം നടത്തിയതിൻ്റെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വിളിച്ച് വരുത്തി കമ്മിറ്റി യോഗം ചേർന്ന് അവരുടെ വിശദീകരണം കേട്ട് അതൃപ്തി രേഖപ്പെടുത്തുകയും കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയെ കണ്ട്  ശക്തമായ നടപടി ആവശ്യപ്പെടുകയും കുരിയാട് പാടത്തുള്ള നിലവിലെ ദേശീയപാത പൊളിച്ച് മേൽ പാലം കൊണ്ട് വരണമെന്ന് ആവശ്യപ്പെട്ടതാണന്നും  സണ്ണി ജോസഫ് പറഞ്ഞു. കഴിഞ്ഞ ദിവസം എആർ നഗർ വലിയ പറമ്പ് ദേശീയപാത താഴ്ന്ന് അപകടം സംഭവിച സ്ഥലവും സണ്ണി ജോസഫ്  സന്ദർശിച്ചു. കെ പി സി സി സെക്രട്ടറി കെ പി അബ്ദുൽ മജീദ് , ഡി സി സി അംഗം എ കെ എ നസീർ , മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡൻ്റ് പി കെ അസ്ലു , ബ്ലോക്ക് പ്രസിഡൻ്റ് മോഹനൽ വെന്നിയൂർ , മണ്ഡലം പ്രസിഡൻ്റ്  രാധാകൃഷ്ണൻ മാസ്റ്റർ, പി പി എ ബാവ, മുസ്തഫ പുള്ളിശ്ശേരി, ഹാഷിം പി കെ, മൊയ്ദീൻകുട്ടി മാട്ടറ, ഷൈലജ പുനത്തിൽ, സുലൈഖ മജീദ് എന്നിവർ അനുഗമിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}