തേഞ്ഞിപ്പലം: എളമ്പുലാശ്ശേരി എ എൽ പി സ്കൂൾ പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ ഈ വർഷത്തെ പരിസ്ഥിതി ദിന സന്ദേശമായ പ്ലാസ്റ്റിക് മാലിന്യങ്ങൾ ഒഴിവാക്കുക എന്ന പ്രമേയത്തെ ബോധവൽക്കരിക്കുന്നതിനുവേണ്ടി പ്ലാസ്റ്റിക് കുപ്പികൾ കൊണ്ട് പൊതിഞ്ഞ പ്ലാസ്റ്റിക് മനുഷ്യനെ സൃഷ്ടിച്ചു. പാതയോരങ്ങളിൽ വലിച്ചെറിയപ്പെടുന്ന ചെറിയ പ്ലാസ്റ്റിക് ടിന്നുകൾ കൊണ്ടാണ് പ്ലാസ്റ്റിക് മനുഷ്യന് രൂപപ്പെടുത്തിയത്. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. ഇതോടനുബന്ധിച്ച് തേഞ്ഞിപ്പലം കൃഷിഭവന്റെ പഞ്ചായത്ത് തല വൃക്ഷത്തൈ നടൽ ഉദ്ഘാടനം, ഗ്രീൻലാൻഡ് സഹകരണത്തോടെ കുട്ടികൾക്ക് വൃക്ഷത്തൈ വിതരണം, രചന മത്സരങ്ങൾ എന്നിവ സംഘടിപ്പിച്ചു. കൃഷി ഓഫീസർ കെ ഷംല, സ്കൂൾ മാനേജർ എം മോഹന കൃഷ്ണൻ, കെ ജയശ്രീ, പരിസ്ഥിതി ക്ലബ്ബ് കൺവീനർ പി മുഹമ്മദ് ഹസ്സൻ, രജീഷ് ചേളാരി, അഡ്വക്കേറ്റ് കെ ടി വിനോദ് കുമാർ,വി പി വാനിഷ് എന്നിവർ പ്രസംഗിച്ചു.
എളമ്പുലാശ്ശേരി സ്കൂളിലെ പ്ലാസ്റ്റിക് മനുഷ്യൻ ശ്രദ്ധേയമായി
admin