വേങ്ങര: ദേശീയ പാത അശാസ്ത്രീയ നിർമ്മാണത്തിനെതിരെ അബ്ദുറഹ്മാൻ നഗർ ഗ്രാമ പഞ്ചായത്ത് ഭരണ സമിതി വലിയപറമ്പ് ദേശീയ പാതയിൽ പ്രതിഷേധ സമരം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് റഷീദ് കൊണ്ടാണത്ത് ഉദ്ഘാടനം നിർവ്വഹിച്ചു. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. വൈസ് പ്രസിഡന്റ് ഷൈലജ പുനത്തിൽ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ലൈല പുല്ലൂണി, ജിഷ, മുൻ പഞ്ചായത്ത് പ്രസിഡന്റ് ലിയകത്തലി കാവുങ്ങൽ എന്നിവർ പ്രതിഷേധത്തിന് ഐക്യ ദാർഢ്യം പ്രഖ്യാപിച്ചു സംസാരിച്ചു.
ബ്ലോക്ക് മെമ്പർ ഹസീസ്, വാർഡ് മെമ്പർമാരായ ജാബിർ, ശംസുദ്ധീൻ, പ്രദീപ്, ആച്ചുട്ടി, ബേബി, ജുസൈറ മൻസൂർ, നുസ്രത്, മൈമൂന, സജ്‌ന, വിപിന എന്നിവരും പഞ്ചായത്ത് യു ഡി എഫ് പ്രതിനിധികളും നാട്ടുകാരും പ്രതിഷേധ ധർണ്ണയിൽ പങ്കെടുത്തു.