വേങ്ങര: കാർട്ടൂൺ കലക്ക് വേണ്ടി മനുഷ്യായുസ്സ് മുഴുവൻ ചിലവഴിച്ച കലാകാരനായിരുന്ന ഇബ്രാഹിം ബാദുഷയുടെ ഓർമ്മക്കായി സി. സി. കെ സംഘടിപ്പിച്ച നാളത്തെ കേരളം എന്ന കാർട്ടൂൺ മത്സരത്തിൽ മനു ഒയാസിസ് ഒന്നാം സമ്മാനം നേടി. ബുഖാരി ധർമഗിരി, ജയിംസ് മണലോടി, ഗോപൻ ഹരിപ്പാട് എന്നിവർ പ്രത്യേക പരാമർശത്തിനും, പ്രശസ്തി പത്രത്തിനും അർഹരായി. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. ക്ലബ്ബ് അംഗങ്ങൾക്ക് പുറമേ പൊതുജനങ്ങളിൽ നിന്നും ഒട്ടേറെ കാർട്ടൂണിസ്റ്റുകൾ മത്സരത്തിൽ പങ്കെടുത്തു. വേഗവരയുടെ സുൽത്താൻ, കാർട്ടൂൺമാൻ എ ന്നറിയപ്പെടുന്ന ആലുവക്കാരൻ ഇബ്രാഹിം ബാദുഷ കൊറോണ മൂലം 2021 ജൂൺ 2നാണ് വിടവാങ്ങിയത്. മുപ്പത് സെക്കന്റിനുള്ളിൽ മുന്നിൽ വന്നിരിക്കുന്ന ഏതൊരാളെയും ക്യാരിക്കേച്ചറിലൊതുക്കാൻ കേ രള കാർട്ടൂൺ അക്കാദമി മുൻ വൈസ് ചെയർമാൻ കൂടിയായിരുന്ന ബാദുഷക്ക് കഴിയുമായിരുന്നു. ഈ വേഗവര ഉപയോഗിച്ച് നിരവധി ക്യാമ്പയിനുകളാണ് കേരളത്തിലുടനീളം അദ്ദേഹം സംഘടിപ്പിച്ചിരുന്നത്.
ബാദുഷ മെമ്മോറിയൽ കാർട്ടൂൺ അവാർഡ് 2025 വിജയികളെ പ്രഖ്യാപിച്ചു
admin