വേങ്ങര: കുറ്റൂർ നോർത്ത് കെ.എം.എച്ച്.എസ്.സ്കൂളിൽ ലോക പരിസ്ഥിതി ദിനം പുതുമയാർന്ന വിവിധ പരിപാടികളോടെ ആഘോഷിച്ചു. ജനങ്ങളിൽ പരിസ്ഥിതി അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ സ്കൂളിലും പരിസരത്തെ പ്രധാന കവലകളിലും നടത്തിയ ഫ്ലാഷ് മോബ് വേറിട്ട കാഴ്ചയായി. സയൻസ് ക്ലബ്ബും ആർട്ട്സ് ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച ഈ പരിപാടിയിൽ നാൽപതോളം വിദ്യാർത്ഥികൾ പങ്കെടുക്കുകയും ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റുകയുമുണ്ടായി.
കൂടാതെ 'പരിസ്ഥിതി സംരക്ഷണം' എന്ന വിഷയത്തിൽ റീൽ നിർമ്മാണ മത്സരം, പോസ്റ്റർ രചന, ക്വിസ്, കവിതാ-ഗാനാലാപന മത്സരം, ഇംഗ്ലിഷ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ നടത്തിയ ഫോട്ടോ ആൻ്റ് ക്യാപ്ഷൻ മത്സരം തുടങ്ങിയവയും ശ്രദ്ധേയമായി.
പ്ലാസ്റ്റിക് മുക്ത ക്യാമ്പസ് എന്ന വിഷയത്തിൽ പ്രസംഗവും, മിഠായി കവറുകളും മറ്റും ഇടാനായി വേസ്റ്റ് ബിൻ സ്ഥാപിക്കലും നടന്നു.സ്കൂൾ മാനേജർ കെ.പി ഹുസൈൻ ഹാജി വൃക്ഷത്തൈ നട്ട് ഉദ്ഘാടനം നിർവ്വഹിച്ച ചടങ്ങിൽ പ്രധാനാധ്യാപിക എസ്.ഗീത അദ്ധ്യക്ഷം വഹിച്ചു. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. എസ്.ആർ.ജി കൺവീനർ ബി. ലിജിൻ, ഷൈജു കാക്കഞ്ചേരി, ജി ഗ്ലോറി, എൻ.ശരണ്യ, പി.ഷംന, കെ.പ്രസൂൺ, കെ. സ്മിത, സുഹ്റ, പി.മായ, അഞ്ജലി എന്നിവർ വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.