കോട്ടക്കൽ: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഈസ്റ്റ് വില്ലൂർ ഡിവിഷനിൽ 250 തൈകൾ വിതരണം ചെയ്തു. ഈസ്റ്റ് വില്ലൂർ ഡിവിഷനിൽ വേര് എന്ന പദ്ധതിയുടെ ഭാഗമായാണ് 250 വൃക്ഷ തൈകൾ വിതരണം ചെയ്തത്. 15 വയസ്സ് വരെയുള്ള കുട്ടികൾക്ക് ജൂൺ 5 മുതൽ 10 വരെ വ്യക്ഷത്തൈ നടൽ ചലഞ്ചും ഒരുക്കിയിട്ടുണ്ട്.
പുന്നപ്പറമ്പ് അംഗൻവാടിയിൽ നടന്ന വൃക്ഷ തൈ വിതരണവും നടീൽ ഉദ്ഘാടനവും ഡിവിഷൻ കൗൺസിലർ ഷഹാന ഷഫീർ നിർവഹിച്ചു. അംഗൻവാടി ടീച്ചർ ബേബി പുഷ്പ, രക്ഷിതാക്കളും കുട്ടികളും പങ്കെടുത്തു. അംഗനവാടിയിലും, അങ്ങാടിയിലും മറ്റു വിവിധ പ്രദേശങ്ങളിലും തൈകൾ വിതരണം ചെയ്തു.