വിസ്‌ഡം വേങ്ങര യൂണിറ്റ് കുടുംബയോഗം സംഘടിപ്പിച്ചു

വേങ്ങര: വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ വേങ്ങര യൂണിറ്റ് ഫാമിലി മീറ്റ് ദാറുൽ ഹിക്മ മസ്ജിദിൽ വെച്ച് നടത്തി. അടുത്ത മൂന്ന് വർഷത്തെ പ്രബോധന - സംസ്കരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകേണ്ട മാതൃഘടകത്തിൻ്റേയും, യുവജന - വിദ്യാർത്ഥി - വനിതാ- വിദ്യാർത്ഥിനീ വിഭാഗത്തിൻ്റെയും ഭാരവാഹികളെ തെരഞ്ഞെടുത്തു. 

ഈ സുപ്രധാന സംഗമത്തിൽ 
വിസ്‌ഡം ജില്ല പ്രധിനിധി
ആസിഫ് സ്വലാഹി, മണ്ഡലം സെക്രട്ടറി അബ്ദുൽ ലത്തീഫ് കുറ്റൂർ, മണ്ഡലം യൂത്ത് സെക്രട്ടറി വലീദ് ചേറൂര്, സ്റ്റുഡന്റസ് പ്രധിനിതി ഹാദിൽ ടി ടി എന്നിവർ സംബന്ധിച്ചു.

അബ്ദുൽ മജീദ് കെ, അമീനുള്ള പി കെ, ഹംസ എൻ ടി, ശിഹാബ് ഇ കെ
എന്നിവർ സംസാരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}