കോട്ടക്കൽ: നവംബർ 11 ന് തിരൂരിൽ നടക്കുന്ന സുന്നി മാനേജ്മെന്റ് അസോസിയേഷൻ (എസ് എം എ) സംസ്ഥാന പ്രതിനിധി സമ്മേളന സ്വാഗത സംഘം ഓഫീസ് തിരൂർ തഖ്‌വ ബിൽഡിംഗ്‌ൽ സ്വാഗതസംഘം ചെയർമാൻ സയ്യിദ് ശറഫുദ്ധീൻ ജമലുല്ലൈലി നിർവ്വഹിച്ചു.
എസ് എം എ സംസ്ഥാന ജനറൽ സെക്രട്ടറി മാരായമംഗലം അബ്ദുറഹ്മാൻ ഫൈസി അദ്ധ്യക്ഷതവഹിച്ചു
സയ്യിദ് സൈനുൽ ആബിദീൻ ജീലാനി, സയ്യിദ് സൈനുൽ ആബിദീൻ ജമലുല്ലൈലി, അബ്ദുറഷീദ് സഖാഫി പത്തപ്പിരിയം, സുലൈമാൻ ഇന്ത്യനൂർ,മുഹമ്മദ് ഖാസിം കോയ പൊന്നാനി,അബ്ദുറഹ്മാൻ മുഈനി തിരൂർ പ്രസംഗിച്ചു കുഞ്ഞിപ്പ തങ്ങൾ കുറ്റൂർ,അബ്ദുസ്സമദ് മുട്ടനൂർ,ഒ മുഹമ്മദ് കാവപ്പുര, സൈദലവി മാസ്റ്റർ പുതുപ്പള്ളി,അഹമ്മദ് മുഹ് യദ്ധീൻ മുസ്‌ലിയാർ,അബ്ദുറഊഫ് സഖാഫി,ഷിഹാബുദീൻ നഈമി ചീരകുഴി, ഹൈദർ പാണ്ടിക്കാട്, യാഹു ഹാജി തിരൂർ,മുഹമ്മദ് കുട്ടി ഹാജി മച്ചിങ്ങപ്പാറ,അബ്ദുറഹീം മുസ്‌ലിയാർ പൂക്കയിൽ,സത്താർ ആലുങ്ങൽ, ബാപ്പുട്ടി ഹാജി നാളിശ്ശേരി, യഹ് കൂബ് ഹാജി കുറ്റൂർ, ഹസ്സൻ കുട്ടി കുറ്റൂർ, ശാഹുൽ ഹമീദ് മൗലവി പൊന്നാനി, ആസിഫ് അലി കോലൂപ്പാടം നൗഷാദ് ചെറിയമുണ്ടം തുടങ്ങിയവർ സംബന്ധിച്ചു.