പറപ്പൂർ: പറപ്പൂർ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പറപ്പൂർ എ യു പി സ്‌കൂളിൽ നിർമിച്ച മാലിന്യ സംസ്കരണം തുമ്പൂർമുഴി പ്ലാന്റിന്റെ ഉദ്ഘാടനം 14-ാം വാർഡ് മെമ്പർ ഫസ്‌ന ആബിദിന്റെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.സലീമ ടീച്ചർ നിർവഹിച്ചു.
പരിപാടിയിൽ മുൻ വൈസ് പ്രസിഡന്റ് ഇ കെ.സൈദുബിൻ, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.ടി റസിയ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ താഹിറ ടീച്ചർ, വിദ്യാഭ്യാസം സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഉമൈബ ഉർഷമണ്ണിൽ, ടി.ഇ.സുലൈൻമാൻ(12 ആം വാർഡ് മെമ്പർ), സ്കൂൾ മാനേജർ ടി.കുഞ്ഞു സാഹിബ്, സ്കൂൾ ഹെഡ്മാസ്റ്റർ സുലൈൻമാൻ മാഷ്, ടി.ടി അഷ്‌റഫ് മാഷ്, എൻ ആബിദ്, ചെമ്മുക്കൻ ഉസ്മാൻ, പഞ്ചിളി മുബഷിർ, പിടിഎ പ്രസിഡന്റ് എ.ടി കുഞ്ഞി മൊയ്തീൻകുട്ടി, സ്റ്റാഫ് സെക്രട്ടറി എ.സാദിക്കലി മാസ്റ്റർ,
എസ് ആർ ജി കൺവീനർ ഫർസാന പർവീൻ ടീച്ചർ, സി ആയിഷാബി ടീച്ചർ, ഫെബിൻ ഷബ്‌ന ടീച്ചർ, നസീമ ടീച്ചർ, അജിത് മാസ്റ്റർ, മുഹമ്മദ് മാസ്റ്റർ എന്നിവർ പങ്കെടുത്തു.