തദ്ദേശ തിരഞ്ഞെടുപ്പിൽ മൂന്ന് ടേം നിബന്ധന തുടരാൻ മുസ്ലീം ലീഗ്

തദ്ദേശ തെരഞ്ഞെടുപ്പിൽ മുസ്ലീം ലീഗിൽ മൂന്ന് ടേം നിബന്ധന തുടരും. ഒരു കുടുംബത്തിൽ നിന്ന് ഒന്നിലധികം പേർക്ക് സീറ്റ് നൽകില്ലെന്ന നിബന്ധനയും തുടരും. ഇതുമായി ബന്ധപ്പെട്ട സർക്കുലർ സംസ്ഥാന നേതൃത്വം ജില്ലാ കമ്മിറ്റികൾക്ക് അയച്ചു.

മൂന്ന് ടേം നിബന്ധന കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ഗുണം ചെയ്തു എന്ന വിലയിരുത്തലാണ് തുടരാൻ പ്രേരിപ്പിച്ചത്. നിയമസഭ തെരഞ്ഞെടുപ്പിൽ മൂന്ന് ടെം വ്യവസ്ഥ നടപ്പാക്കുന്ന കാര്യത്തിൽ പിന്നീട് തീരുമാനം എടുക്കും.

തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ലീഗില്‍ മൂന്ന് ടേം വ്യവസ്ഥ നിലനില്‍ക്കുന്നുണ്ടെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം നേരത്തെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ടേം വ്യവസ്ഥ നടപ്പാക്കിയത് ഗുണം ചെയ്തുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}