പറപ്പൂർ: കാരുണ്യപ്രവർത്തനങ്ങളുടെ ഭാഗമായി അജ്മാൻ കെ.എം.സി.സി വേങ്ങര മണ്ഡലം കമ്മിറ്റി ഹോപ്പ് പാലിയേറ്റീവിലെ കിടപ്പിലായ രോഗികൾക്കായി ഈത്തപ്പഴം വിതരണം ചെയ്തു. പറപ്പൂർ പെയിൻ ആൻഡ് പാലിയേറ്റീവ് സെന്ററിൽ വെച്ച് നടന്ന ചടങ്ങിൽ വെച്ചാണ് സ്നേഹോപഹാരം കൈമാറിയത്.
അജ്മാൻ കെ.എം.സി.സി വേങ്ങര മണ്ഡലം പ്രസിഡന്റ് ഇല്യാസ് പി.സി, ഹോപ്പ് ഫൗണ്ടേഷൻ പ്രസിഡന്റ് സി. അയമുതു മാസ്റ്റർക്ക് ഈത്തപ്പഴം കൈമാറി ചടങ്ങ് ഉദ്ഘാടനം ചെയ്തു.
പ്രവാസലോകത്തുനിന്നും നാട്ടിലെ സാന്ത്വന പരിചരണ രംഗത്തേക്ക് നീളുന്ന കെ.എം.സി.സിയുടെ ഇത്തരം പ്രവർത്തനങ്ങൾ ഏറെ മാതൃകാപരമാണെന്ന് ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
ഹോപ്പ് ഫൗണ്ടേഷൻ ഭാരവാഹികളും സന്നദ്ധപ്രവർത്തകരും ചടങ്ങിൽ സംബന്ധിച്ചു. രോഗികൾക്ക് ആശ്വാസം പകരുന്നതിനോടൊപ്പം ഇത്തരം സാമൂഹിക കൂട്ടായ്മകൾ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും ചടങ്ങിൽ ചർച്ചയായി.