കോട്ടക്കൽ: കുട്ടികളുടെ സർഗ്ഗാത്മകവും കലാപരവുമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി കോട്ടൂർ എ.കെ.എം ഹയർ സെക്കൻഡറി സ്കൂളിൽ 'ഇൻസ്പിര 26' സംഘടിപ്പിച്ചു.
വാർഡ് കൗൺസിലർ ഫസീല ശിഹാബ് പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ പി.ടി.എ പ്രസിഡൻ്റ് കെ. സുധീഷ് കുമാർ അധ്യക്ഷത വഹിച്ചു.
സിനിമ പിന്നണി ഗായകൻ ഹനാൻഷാ, ഐവറി കോസ്റ്റ് ഫുട്ബോൾ കളിക്കാരൻ ബർനാർഡ് എന്നിവർ മുഖ്യാതിഥികളായി. സംസ്ഥാന തലത്തിൽ മികവ് തെളിയിച്ച കലാ-കായിക ഗുരുക്കന്മാരെയും അധ്യാപകരെയും ചടങ്ങിൽ അനുമോദിച്ചു.വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.ചടങ്ങിൽ സ്കൂൾ മാനേജർ കെ ഇബ്രാഹീം ഹാജി, എസ്.എം സി ചെയർമാൻ എം മുഹമ്മദ് ഹനീഫ, പ്രിൻസിപ്പൽ അലി കട വണ്ടി, പ്രധാന അധ്യാപിക കെ.കെ സൈബുന്നീസ, ഡെപ്യൂട്ടി എച്ച്.എം കെ സുധ,എം.ടി.എ പ്രസിഡൻ് പി വി ഷാഹിന, ടി റൈഹാനത്ത്, നയന പ്രശാന്ത്, എൻ വിനീത , കെ ജൗഹർ എന്നിവർ സംസാരിച്ചു.