വേങ്ങര: ഇരിങ്ങല്ലൂർ കുറ്റിത്തറമ്മൽ നുസ്രത്തുൽ ഇസ്ലാം സംഘത്തിനു കീഴിലുള്ള ബിദായത്തുൽ ഹിദായ മദ്രസയിലെയും ബദ് രിയ്യ ജുമാ മസ്ജിദിലെയും റംസാൻ പ്രഭാഷണ പരമ്പരക്ക് തുടക്കമായി. ഖത്തിബ് ഹുസൈൻ തങ്ങൾ പാലാണി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സി. കെ. അഹമ്മദ്കുട്ടി മാസ്റ്റർ അധ്യക്ഷനായി.
ഹുസൈൻ വാഫി പറപ്പൂർ, അബ്ദുൽ ബാസിത്ത് വാഫി, മുസ്തഫ ഹുമൈദി, അബ്ദുറഹ്മാൻ മുസ്‌ലിയാർ, സി. പി. കരീം മുസ്‌ലിയാർ, കെ. കെ. മുസ്തഫ, വി.അബ്ദുൽ അസീസ്, ബി. മുസ്തഫ, എൻ. മുഹമ്മദാലി, സി.അഷ്‌റഫ്, കെ.അബ്ദുറഹ്മാൻ തുടങ്ങിയവർ പ്രസംഗിച്ചു.