സർക്കാർ പഞ്ചായത്തുകളെ സഹായിക്കണം: പി. കെ കുഞ്ഞാലിക്കുട്ടി

വേങ്ങര: പഞ്ചായത്ത് ആസൂത്രണം ചെയ്യുന്ന പദ്ധതികൾ വിജയിക്കണമെങ്കിൽ ഗവൺമെൻ്റ് കൂടുതൽ സാമ്പത്തിക സഹായം അനുവദിക്കേണ്ടതുണ്ടെന്ന് പ്രതിപക്ഷ പി.കെ കുഞ്ഞാലിക്കുട്ടി എം. എൽ. എ . വേങ്ങര ബ്ലോക്ക് വാർഷിക പദ്ധതിയുടെ ഭാഗമായി വികസന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ പ്രസിഡൻ്റ് സയ്യിദ് അബ്ദുള്ള മൻസൂർ കോയ തങ്ങൾ അധ്യക്ഷത വഹിച്ചു. കരട് വികസനരേഖ പ്രസിഡൻ്റിൽ നിന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.എൽ.എ ഏറ്റ് വാങ്ങി. വൈസ് പ്രസിഡൻ്റ് ജുസൈറാ മൻസൂർ, ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റുമാരായ എൻ.ടി അബ്ദുന്നാസർ,സഫ്രീന അഷ്റഫ്, ശരീഫ് വടക്കേയിൽ, ലൈല പുല്ലൂണി, ബ്ലോക്ക് സ്ഥിരം സമിതി ചെയർപേഴ്സൺമാരായ പി.കെ അബൂത്വാഹിർ, ഇ.കെ സുബൈർ , സുലൈഖാ മജീദ്, സെക്രട്ടറി അനീസ്, മുൻ പ്രസിഡൻ്റ് എം. ബെൻസീറ, മുൻ വൈസ് പ്രസിഡൻ്റ് പുളിക്കൽ അബൂബക്കർ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ പി.കെ റഷീദ്, കെ.രാധാകൃഷ്ണൻ, പി അസീസ് ഹാജി, രഞ്ജിത്ത് എന്നിവർ സംസാരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}