എ ആർ നഗറിൽ ക്യാൻസർ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു

എ ആർ നഗർ: ജീവിത ശൈലീ രോഗങ്ങളെ നേരത്തെ കണ്ടെത്തി ചികിൽസിക്കുന്നതിന്റെ ഭാഗമായി പ്രമേഹം രക്താതിമർദ്ദം, ഗർഭാശയ ഗളാർബുദം, സ്തനാർബുദം, വദനാർബുദം എന്നിവ കണ്ടെത്തുന്നതിനുള്ള സ്ക്രീനിങ്ങും, ഗർഭാശയ അർബുദം കണ്ടെത്തുന്നതിനുള്ള പാപ്പ് സ്മിയർ പരിശോധനയും സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലൈല പുലൂണി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്ഥിരം സമിതി ചെയർപേഴ്സൺ റീന ടീച്ചർ അധ്യക്ഷത വഹിച്ചു. 

ഡോക്ടർ ഷഫ്ന (ഗൈനക്കോളജിസ്റ്റ്), എ. ആർ നഗർ പി.എച്ച്. സി ഡോക്ടർ ഹസ്നത്ത്, ഡോ. മുഹമ്മദ് കുട്ടി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാർ ജാബിർ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റസീന, വാർഡ് മെമ്പർമാരായ റംസീന ഫിർദൗസ്, റിയാസ് കല്ലൻ, രാജൻ, ഹെൽത്ത് ഇൻസ്പെക്ടർ മുഹമ്മദ് ഫൈസൽ, ധന്യ എന്നിവർ സംസാരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}