വേങ്ങര: എ.ആർ നഗർ ശാന്തി വയൽ മലർവാടി യൂണിറ്റ് അംഗങ്ങൾ പ്രകൃതിയുടെ പച്ചപ്പ് തേടി പരിപാടിയുടെ ഭാഗമായി വയൽ സന്ദർശിച്ചു. ശാന്തി വയലിൽ ജൈവകൃഷി ഫാം സന്ദർശിച്ചു. മീൻ വളർത്തൽ, നെൽകൃഷി എന്നിവ നേരിൽ കണ്ട് മനസ്സിലാക്കുകയായിരുന്നു യാത്രയുടെ ഉദ്ദേശ്യം.
മലർവാടി ഏരിയ കോഡിനേറ്റർ ഫർസാനാ ജലാൽ, എൻ. മുഹമ്മദ്, മലർവാടി കോഡിനേറ്റർമാരായ സഈദ ടീച്ചർ, സാബിറമൊയ്‌തീൻ എന്നിവർ നേതൃത്വം നല്കി. വിവിധ തരം പച്ചക്കറി കൃഷി, ജൈവ വളങ്ങൾ മാത്രം ഉപയോഗിച്ച് വള്ർത്തുന്ന തണ്ണീർമത്തൻ എന്നിവ കുട്ടികൾക്ക് കൗതുക കാഴ്ചയായി.